ഓപ്പോ റെനോ14 പരമ്പരയിലെ സ്‌മാർട്ട്‌ഫോണുകൾ വിപണിയിലേക്ക്


ദില്ലി: ഓപ്പോയുടെ റെനോ14 സ്‌മാർട്ട്‌ഫോൺ സീരീസ് ജൂലൈ മൂന്നിന് ഇന്ത്യയിൽ പുറത്തിറക്കും. ഓപ്പോ പാഡ് എസ്ഇയും ഇതിനൊപ്പം വിപണിയിലേക്ക് വരുന്നുണ്ട്. ജൂലൈ 3-ാം തിയതി ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഓപ്പോയുടെ പുതിയ ഗാഡ്‌ജറ്റുകളുടെ പ്രകാശനം.
ഓപ്പോ റെനോ14 പ്രോ
tRootC1469263">മീഡിയടെക് ഡൈമൻസിറ്റി 8450 ചിപ്‌സെറ്റിൽ വരുന്ന സ്‌മാർട്ട്‌ഫോണാണ് ഓപ്പോ റെനോ14 പ്രോ. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമാണ് ഈ ഫോണിനുണ്ടാവുക. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും വരുന്ന 6.83 ഇഞ്ചിൻറെ അമോലെഡ് ഡിസ്‌പ്ലെ, 50 എംപിയുടെ ട്രിപ്പിൾ റീയർ ക്യാമറകൾ (വൈഡ്, അൾട്രാ-വൈഡ്, ടെലിഫോട്ടോ), 50 എംപിയുടെ ഫ്രണ്ട് ക്യാമറ, 6,200 എംഎഎച്ചിൻറെ കരുത്തുറ്റ ബാറ്ററി എന്നിവ ഈ സ്‌മാർട്ട്‌ഫോണിലുണ്ടാവും.

ഓപ്പോ റെനോ14
അതേസമയം സ്റ്റാൻഡേർഡ് ഓപ്പോ റെനോ14-ൽ മീഡിയടെക് ഡൈമൻസിറ്റി 8350 ചിപ്‌സെറ്റാണ് പ്രതീക്ഷിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന 6.59 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയും പ്രതീക്ഷിക്കുന്നു. 50 എംപി അൾട്രാ-ആംഗിൾ ലെൻസ്, 8 എംപി അൾട്രാ വൈഡ്, 50 എംപി ടെലിഫോട്ടോ എന്നിവയാണ് റീയർ ക്യാമറ മൊഡ്യൂളിലുണ്ടാവുക. പ്രോ മോഡലിലെ പോലെ സെൽഫി ക്യാമറ 50 മെഗാപിക്‌സലിൻറെത് തന്നെയായിരിക്കും. 80 വാട്സ് സൂപ്പർവോക് ഫാസ്റ്റ് ചാർജിംഗ് സഹിതമുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ14യിൽ ഉൾപ്പെടുക. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി എന്നിങ്ങനെ രണ്ട് വേരിയൻറുകൾ ഓപ്പോ റെനോ14-ൽ വരുമെന്നാണ് റിപ്പോർട്ട്.
ഓപ്പോ റെനോ14 സീരീസിൻറെ അവതരണം ജൂലൈ മൂന്നാം തീയതി ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി മുതൽ ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി സ്ട്രീം ചെയ്യും. ഫോണുകളുടെ വില നാളെ മാത്രമേ അറിയാനാകൂ.