വൺപ്ലസ് 13എസ് വ്യാഴാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കും

OnePlus13S
OnePlus13S

ന്യൂഡൽഹി:  പുതിയ സ്‌മാർട്ട്‌ഫോണായ വൺപ്ലസ് 13എസ് (OnePlus 13s) വ്യാഴാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കും. ജൂൺ അഞ്ചിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഫോണിൻറെ ലോഞ്ച് നടക്കുക. കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഗണത്തിൽ വരുന്ന വൺപ്ലസ് 13എസ് കരുത്തുറ്റ സ്നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്പോടെയാവും വിപണിയിലെത്തുക എന്നാണ് വിവരം. ചൂടിനെ കൈകാര്യം ചെയ്യാൻ വേപർ ചേംബർ ഈ ഫോണിലുണ്ടാകും. ഫുൾ ചാർജിൽ 24 മണിക്കൂർ വരെ ബാറ്ററിലൈഫ് വൺ 13എസ് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

tRootC1469263">

വൺപ്ലസ് 13 ലൈനപ്പിലെ മറ്റ് സ്മാർട്ട്ഫോണുകളായ വൺപ്ലസ് 13നും വൺപ്ലസ് 13ആർ-നും ഇടയിലായിരിക്കും വൺപ്ലസ് 13എസിൻറെ ഇന്ത്യയിലെ വില എന്നാണ് സൂചന. മൂന്ന് നിറങ്ങളിലാവും വൺപ്ലസ് 13എസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുക. ഇതിലെ ഗ്രീൻ സിൽക്ക് വേരിയൻറ് ഇന്ത്യൻ വിപണിക്ക് മാത്രമായി പുറത്തിറക്കുന്നതായിരിക്കും. വൺപ്ലസ് 13ൽ ഉപയോഗിച്ചിരിക്കുന്ന അതേ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്പാണ് വൺപ്ലസ് 13എസിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിൻറെ ക്യാമറ ഫീച്ചറുകളിൽ ഫ്രണ്ട് ക്യാമറയുടെ വിവരങ്ങൾ മാത്രമേ വൺപ്ലസ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ.

32 മെഗാപിക്‌സൽ മുൻ ക്യാമറയാണ് സെൽഫിക്കും വീഡിയോ കോളിംഗിനുമായി വൺപ്ലസ് 13എസ് സ്മാർട്ട്‌ഫോണിൽ വരിക. ഇതിന് ഓട്ടോഫോക്കസ് സൗകര്യവുമുണ്ടായിരിക്കും. രണ്ട് ക്യാമറകളാണ് റീയർ ക്യാമറ മൊഡ്യൂളിൽ വരിക. ഒരു പ്രധാന സെൻസറും അതിനൊപ്പം അൾട്രാ-വൈഡ്-ആംഗിൾ ലെൻസുമായിരിക്കും വൺപ്ലസ് 13എസിൽ ഉണ്ടാവുക എന്നാണ് സൂചനകൾ. അമോലെഡ് ഡിസ്‌പ്ലെയാണ് ഈ സ്മാർട്ട്‌ഫോണിലുണ്ടാവുക. നിരവധി എഐ ഫീച്ചറുകൾ വൺപ്ലസ് 13എസ് സ്മാർട്ട്ഫോണിലുണ്ടാകും എന്നും വിവരങ്ങളുണ്ട്.

Tags