വൺപ്ലസ് 13ആറിന് വൻ വിലക്കിഴിവ്

OnePlus 13 with bigger battery capacity

തിരുവനന്തപുരം: സ്‍മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഇപ്പോൾ ഏറ്റവും മികച്ച സമയമാണ്. കാരണം, ഏറ്റവും ജനപ്രിയമായ മിഡ്-റേഞ്ച് ഫോണുകളിലൊന്നായ വൺപ്ലസ് 13ആർ ഇപ്പോൾ ഫ്ലിപ്‍കാർട്ടിൽ കിഴിവ് വിലയിൽ ലഭ്യമാണ്. 40,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് വൺപ്ലസ് 13ആർ സ്വന്തമാക്കാം. വലിയ ഡിസ്‌പ്ലേയുമായാണ് വൺപ്ലസ് 13ആര്‍ വരുന്നത്, കൂടാതെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റും ഇതിൽ ലഭിക്കുന്നു. വൺപ്ലസ് 13ആര്‍ ഡീൽ, സ്‍പെസിഫിക്കേഷൻ വിശദാംശങ്ങൾ അറിയാം.
ഫ്ലിപ്‍കാർട്ടിൽ 13ആര്‍ ഡീൽ

tRootC1469263">

വൺപ്ലസ് 13ആര്‍ നിലവിൽ ഫ്ലിപ്‍കാർട്ടിൽ 40,889 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വൺപ്ലസ് 13ആറിന്‍റെ യഥാർഥ ലോഞ്ച് വിലയായ 42,999 രൂപയിൽ നിന്ന് 2,110 രൂപ നേരിട്ടുള്ള കിഴിവാണ്. നേരിട്ടുള്ള കിഴിവിന് പുറമേ, ഫ്ലിപ്‍കാർട്ട് എസ്‌ബി‌ഐ, ഫ്ലിപ്‍കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്‍റുകൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ഇ-കൊമേഴ്‌സ് ഭീമൻ വാഗ്‌ദാനം ചെയ്യുന്നു, ഇത് 4,000 രൂപ വരെ അധിക കിഴിവ് നൽകുന്നു. പ്രതിമാസം 1,438 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പേയ്‌മെന്‍റുകൾ നടത്താനും കഴിയും. നിങ്ങളുടെ പഴയ സ്‍മാർട്ട്ഫോണിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ, 40,889 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നിങ്ങൾക്ക് ലഭിക്കും. എങ്കിലും അന്തിമ എക്‌സ്‌ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ ഉപകരണത്തിന്‍റെ ബ്രാൻഡ്, മോഡൽ, പ്രവർത്തന അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും.
വൺപ്ലസ് 13ആർ സ്പെസിഫിക്കേഷനുകൾ

വൺപ്ലസ് 13R-ൽ 6.78 ഇഞ്ച് 1.5കെ എല്‍ടിപിഒ 4.1 അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. ഈ ഫോണിന്‍റെ മുൻവശം കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 16 ജിബി LPDDR5x റാമും 512 ജിബി യുഎഫ്‌എസ് 4.0 സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. 6000 എംഎഎച്ച് ബാറ്ററി ദിവസം മുഴുവൻ ഉപയോഗം ഉറപ്പാക്കുന്നുവെന്ന് കമ്പനി പറയുന്നു. 80 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് ശേഷിയും വൺപ്ലസ് 13ആറിന് ലഭിക്കുന്നു. 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 50 എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ ഹാൻഡ്‌സെറ്റിന്‍റെ ഒപ്റ്റിക്കൽ ഫ്രണ്ടിലുള്ളത്. സെൽഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യാൻ 16 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

Tags