വാട്സാപ്പ് നമ്പർ കൊടുക്കാൻ മടിയാണോ? ഇനി യൂസർ നെയിം കൊടുത്താൽ മതിയാകും

WhatsApp

ഫോൺനമ്പറുകൾ ഷെയർ ചെയ്യാൻ മടുയുള്ളവരാണ് പലരും. സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണ് ഇങ്ങനെയൊരു മടി എല്ലാവർക്കും ഉണ്ടാകാൻ കാരണം. ഇത് പലരുടേയും ബിസിനലിനേയും മറ്റും ബാധിക്കാറുണ്ട്. എന്നാൽ പുതിയ മാറ്റം ഇനി വാട്സാപ്പിൽ ഉടനെത്തും. ഇനി മുതൽ നമ്പർ ഷെയർ ചെയ്യാതെ തന്നെ മെസേജുകൾ അയക്കാം.

എങ്ങനെയെന്നല്ലേ? യൂസർ നെയിമുകളും യുണിക് ഐഡികളും ഉപയോ​ഗിച്ചാണ് ഇത് സാധ്യമാക്കുക. ജൂണോടെ സംവിധാനം നിലവിൽ വരും എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മെസേജ്, വോയിസ് കാൾ, വീഡിയോ കാൾ എന്നു തുടങ്ങി മുഴുവൻ ഫീച്ചറുകളും ലഭ്യമാവുകയും ചെയ്യും. ഇതോടെ സ്വകാര്യത ഒരു പടി കൂടി ഉറപ്പിക്കാൻ സാധിക്കും. ഫോൺ നമ്പർ തന്നെ ഉപയോ​ഗിക്കണെന്നാണെങ്കിൽ അവർക്ക് അങ്ങനേയും തുടരാനുള്ള സൗകര്യവുമുണ്ടാകും.

നമ്പർ ഷെയർ ചെയ്യാനുള്ള മടി കാരണം പലരും ടെലഗ്രാം പോലുള്ള മറ്റ് ആപ്പുകളിലേക്ക് പോകുകയാണെന്ന് റിപ്പോർട്ടുണ്ട്. ഇത് മറികടക്കാനാണ് ഇങ്ങനെയൊരു ഫീച്ചർ വാട്സാപ് കൊണ്ടുവരുന്നത്.

Tags