മെമ്പർ ടാഗും കസ്റ്റം സ്റ്റിക്കറുകളുമായി വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ

whats


ഗ്രൂപ്പ് ചാറ്റുകൾ ഇനി കൂടുതൽ എളുപ്പമാകും; മൂന്ന് പുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. മെമ്പർ ടാഗുകൾ, കസ്റ്റം ടെക്‌സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവയാണ് മെറ്റ പുതുതായി അവതരിപ്പിച്ചത്. ഗ്രൂപ്പുകളിലെ ആശയവിനിമയം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഫീച്ചറുകൾ വരും ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും. ഫയൽ ഷെയറിംഗ്, എച്ച്ഡി മീഡിയ തുടങ്ങിയ നിലവിലുള്ള സേവനങ്ങൾക്ക് പുറമെയാണ് ഈ പുതിയ മാറ്റങ്ങൾ.

tRootC1469263">

മെമ്പർ ടാഗുകൾ (Member Tags):

വലിയ ഗ്രൂപ്പുകളിൽ ഓരോരുത്തരെയും തിരിച്ചറിയുക ഇനി എളുപ്പമാകും. നിങ്ങളുടെ പേരിനൊപ്പം ഗ്രൂപ്പിന് അനുയോജ്യമായ ഒരു ടാഗ് കൂടി ചേർക്കാം. ഉദാഹരണത്തിന്, ഒരു ഫുടബോൾ ഗ്രൂപ്പിൽ ‘ഗോൾകീപ്പർ’ എന്നോ, ഫ്ലാറ്റ് ഗ്രൂപ്പിൽ ‘സെക്രട്ടറി’ എന്നോ ടാഗ് നൽകാം. ഓരോ ഗ്രൂപ്പിലും വ്യത്യസ്ത ടാഗുകൾ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇൻസ്റ്റന്റ് ടെക്സ്റ്റ് സ്റ്റിക്കറുകൾ (Text Stickers):

ചാറ്റുകൾ കൂടുതൽ രസകരമാക്കാൻ സ്വന്തമായി സ്റ്റിക്കറുകൾ നിർമ്മിക്കാം. വാട്‌സ്ആപ്പിലെ സ്റ്റിക്കർ സെർച്ച് ബാറിൽ ഏതെങ്കിലും വാക്ക് ടൈപ്പ് ചെയ്താൽ അത് ഉടൻ തന്നെ സ്റ്റിക്കറായി മാറും. റിയാക്ഷനുകൾ ഇനി നിങ്ങളുടെ സ്വന്തം സ്റ്റൈലിലാകട്ടെ!

ഇവന്റ് റിമൈൻഡറുകൾ (Event Reminders):

ഗ്രൂപ്പിൽ ഒരു മീറ്റിംഗോ പരിപാടിയോ നിശ്ചയിച്ചാൽ ഇനി ആരും മറന്നുപോകില്ല. ഇവന്റുകൾക്കായി നേരത്തെ തന്നെ റിമൈൻഡറുകൾ സെറ്റ് ചെയ്യാൻ സാധിക്കും. നിശ്ചയിച്ച സമയത്തിന് മുൻപ് എല്ലാവർക്കും ഓട്ടോമാറ്റിക് ആയി നോട്ടിഫിക്കേഷൻ ലഭിക്കും.

ഈ ഫീച്ചറുകൾ ഘട്ടം ഘട്ടമായാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. വരും ആഴ്ചകളിൽ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ എല്ലാവർക്കും ഈ സേവനങ്ങൾ ലഭ്യമാകും. വരും മാസങ്ങളിൽ വാട്‌സ്ആപ്പ് യൂസർ നെയിം, @all മെൻഷൻ തുടങ്ങിയ കൂടുതൽ സൗകര്യങ്ങൾ കൂടി പ്രതീക്ഷിക്കാം.

Tags