പുത്തന്‍ ഫീച്ചറുകളുമായി 'വാട്‌സ് ആപ്പ് പ്ലസ്' ഒരുങ്ങുന്നു
വാട്‌സ്ആപ്പ് , പണം നല്‍കി ഉപയോഗിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.'WhatsApp Plus' എന്ന പേരിലാണ് പെയ്ഡ് ബബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രീമിയം പതിപ്പിലൂടെ നിരവധി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. പുതിയ പ്ലാന്‍ അധിക കസ്റ്റമൈസേഷനും മറ്റ് സവിശേഷിതകളും വാഗ്ധാനം ചെയ്യുന്നുണ്ട്. പ്രധാന ആപ്പ് സൗജന്യമായി നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പ്ലാന്‍ വരുന്നത്. മെറ്റ ഔദ്യോഗികമായി പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.
നിലവിലുള്ള വാട്‌സ്ആപ്പ് സേവനങ്ങള്‍ സൗജന്യമായി തുടരുമെങ്കിലും അധിക ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവരെ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ നിരാശപ്പെടുത്തില്ല. വാട്‌സ് ആപ്പിലെ പുതിയ ഫീച്ചറുകളും മാറ്റങ്ങളും ആദ്യം പുറത്തുവിടുന്ന വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ(WABetainfo) തന്നെയാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും പുറത്തുവിട്ടിരിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ഇതിനെ കാണുന്നത്.
വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഇങ്ങനെ
സബ്‌സ്‌ക്രിപ്ഷന്‍ ഉപയോക്താക്കള്‍ക്ക് 14 പുതിയ ആപ്പ് ഐക്കണുകള്‍, ഒന്നിലധികം ആക്‌സന്റ് നിറങ്ങള്‍,തീമുകള്‍ എന്നിവ ലഭിക്കും
നിലവില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍ബോക്‌സില്‍ 3 ചാറ്റുകള്‍ മാത്രമേ പിന്‍ ചെയ്തുവയ്ക്കാന്‍ കഴിയൂ. എന്നാല്‍ പുതിയ ഫീച്ചറില്‍ 20 ചാറ്റുകള്‍ വരെ പിന്‍ ചെയ്തുവയ്ക്കാന്‍ കഴിയും.
പ്രത്യേക സ്റ്റിക്കറുകള്‍, റിങ്‌ടോണുകള്‍,മെസേജ് റിയാക്ഷനുകള്‍ എന്നിവ ലഭിക്കും.
വാട്‌സ്ആപ്പ് പ്ലസിന്റെ കൃത്യമായ നിരക്കുകള്‍ എത്രയാണെന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരും മാസങ്ങളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം.
.jpg)


