ഇഗ്നൈറ്റ് 2023 യില്‍ മൈക്രോസോഫ്റ്റിന്റെ പുത്തൻ പ്രഖ്യാപനങ്ങൾ

google news
ignite

പുതിയ ഫീച്ചറുകളും സേവനങ്ങളും പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ 'ഇഗ്നൈറ്റ് 2023' ല്‍ വെച്ചാണ് വിന്‍ഡോസിന്റെ പയോക്താക്കൾക്കായി വിവിധ സേവനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമായ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പടെയുള്ള കമ്പനിയുടെ പുതിയ പ്രഖ്യാപനങ്ങള്‍.

എഐ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോപൈലറ്റ് സംവിധാനം കമ്പനിയുടെ ഓഫീസ് സ്യൂട്ടായ മൈക്രോസോഫ്റ്റ് 365 ഉള്‍പ്പടെ കൂടുതല്‍ സേവനങ്ങളില്‍ ലഭ്യമാകും. മൈക്രോസോഫ്റ്റ് 365 ന്റെ എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് നവംബര്‍ മുതല്‍ കോപൈലറ്റ് ലഭ്യമാണെങ്കിലും ഇപ്പോള്‍ സാധാരണ ഉപപഭോക്താക്കള്‍ക്കും ലഭിക്കും. ഒപ്പം, മൈക്രോസോഫ്റ്റ് ബിങ് ചാറ്റിനെ കോപൈലറ്റ് എന്ന് റീബ്രാന്റ് ചെയ്തു.

വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ മൈക്രോസോഫ്റ്റ് ടീംസില്‍ (Teams) പുതിയ യുഐ ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്തു. തത്സമയ തര്‍ജ്ജമ, പോര്‍ട്രെയ്റ്റ് ബ്ലര്‍, കൊളാബൊറേറ്റീവ് നോട്ട്‌സ് ഓപ്ഷന്‍, ചാനല്‍ ഫീച്ചര്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ടീംസ് പരിഷ്‌കരിച്ചത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ അഷ്വറില്‍ (Azure) എഎംഡിയുടെ എംഐ300 എക്‌സ് ആക്‌സലറേറ്റഡ് വിര്‍ച്വല്‍ മെഷീനുകള്‍ കൊണ്ടുവന്നു.

Tags