‘എക്‌സ് ചാറ്റ്’ അവതരിപ്പിച്ച് മസ്‌ക്


എക്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഇലോൺ മസ്‌ക്. ‘എക്‌സ് ചാറ്റ്’ എന്ന ഡയറക്ട് മെസ്സേജിങ് ഫീച്ചറാണ് പുതുതായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മെസഞ്ചറിന്റേത് ഏത് ഫയലുകളും അനായാസം കൈമാറാൻ കഴിയുന്ന ചാറ്റ്‌ബോക്‌സ് ആയിരിക്കും. ഇത് കൂടാതെ തന്നെ, മെസ്സേജ് കണ്ട ശേഷം ഉടൻ ഓട്ടോമാറ്റിക് ഡിലീറ്റ് ആകുന്നതിനുള്ള വാനിഷ് മോഡും പുതിയ ഫീച്ചറിൽ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
tRootC1469263">
മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഫോൺ നമ്പർ ഇല്ലാതെ തന്നെ വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാൻ സാധിക്കും എന്നതാണ് എക്‌സ് ചാറ്റ്‌ബോക്‌സിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത് റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ്. ഇലേൺ മസ്‌ക് തന്റെ എക്‌സ് അക്കൗണ്ടിലൂടെ പുതിയ ഫീച്ചറിൽ ബിറ്റ്‌കോയിൻ ശൈലിയിലുള്ള എൻക്രിപ്ഷനും ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് ഈ മാറ്റം. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് എക്‌സ് ചാറ്റ് ലഭ്യമായിരിക്കുന്നത്. എക്‌സ് സബ്‌സ്‌ക്രിപ്ഷൻ ചെയ്തിട്ടുള്ളവർക്കും പുതിയ അപ്‌ഡേറ്റുകൾ ലഭ്യമാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന വിവരം. അപ്‌ഡേറ്റഡ് പതിപ്പിൽ മാത്രമായിരിക്കും ചാറ്റ്‌റൂം സേവനങ്ങൾ ലഭ്യമാകുക. എക്‌സിൽ അക്കൗണ്ട് രൂപീകരിച്ച് കുറഞ്ഞത് ഒരാഴ്ച്ചയ്ക്ക് ശേഷം മാത്രമേ ചാറ്റ്‌റൂം ഉപയോഗിക്കാൻ കഴിയു. എക്‌സിന്റെ പുതിയ ഫീച്ചർ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസ്സഞ്ചർ തുടങ്ങിയ ആപ്പുകൾക്ക് വെല്ലുവിളിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് വിദഗ്ധർ.