റേസര്‍ 60 യും റേസര്‍ 60 അള്‍ട്രായും പുറത്തിറക്കി മോട്ടറോള

Motorola launches Razr 60 and Razr 60 Ultra
Motorola launches Razr 60 and Razr 60 Ultra

 നിരവധി സവിശേഷതകളുമായി മോട്ടറോളയുടെ റേസര്‍ 60, റേസര്‍ 60 അള്‍ട്രാ എന്നീ ഫോൾഡബിൾ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങി. ഏപ്രില്‍ 24-ന് ഫോണുകൾ ആഗോള വിപണിയില്‍ പുറത്തിറക്കി .

മോട്ടറോള റേസര്‍ 60 അള്‍ട്രായിൽ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറാണ് ഉപയോഗിക്കുന്നത്. 16ജിബി LPDDR5X റാമും 512 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജും ആണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 15-ന്റെ ഏറ്റവും പുതിയ പതിപ്പാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 50 എംപി പ്രധാന ക്യാമറ (എഫ്/1.8, ഒഐഎസ്), 50 എംപി 122ഡിഗ്രി അള്‍ട്രാ-വൈഡ്/മാക്രോ ക്യാമറ, 50 എംപി സെല്‍ഫി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു.

tRootC1469263">


7 ഇഞ്ച് എല്‍ടിപിഒ പി-ഒഎല്‍ഇഡി പ്രധാന ഡിസ്പ്ലേ 1224p+ റെസല്യൂഷനും 464ppi പിക്‌സല്‍ സാന്ദ്രതയും നല്‍കുന്നു. 165Hz റിഫ്രഷ് റേറ്റ്, 4,000 നിറ്റ്സ് ബ്രൈറ്റ്നെസ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 4,700mAh ബാറ്ററി 68 വാട്ട് വയര്‍ഡ്, 30വാട്ട് വയര്‍ലെസ് ചാര്‍ജിങ് പിന്തുണയ്ക്കും. ടൈറ്റാനിയം ഉപയോഗിച്ച് ശക്തിപ്പെടുത്തിയ ഹിഞ്ച്, IP48 റേറ്റിംഗ്, റിയോ റെഡ്, സ്‌കാരാബ്, മൗണ്ടന്‍ ട്രെയില്‍, കാബറേ എന്നീ പാന്റോണ്‍ നിറങ്ങളില്‍ ലഭ്യമാണ്. ഇന്ത്യയിൽ റേസര്‍ 60-ന്റെ വില 69,990 രൂപയില്‍ ആരംഭിക്കുന്നു. റേസര്‍ 60 അള്‍ട്രാ 89,990 രൂപയില്‍ ലഭ്യമാണ്.

Tags