മോട്ടറോള മോട്ടോ ജി57 പവർ വിൽപ്പന ആരംഭിച്ചു
ന്യൂഡൽഹി: മോട്ടറോള തങ്ങളുടെ ബഡ്‌ജറ്റ് സ്‌മാർട്ട്‌ഫോൺ മോട്ടോ ജി57 പവറിൻ്റെ വിൽപ്പന ഡിസംബർ 3-ന് ആരംഭിച്ചു. 8ജിബി + 128ജിബി പതിപ്പിൽ വരുന്ന ഈ ഫോൺ ഫ്ലിപ്പ്കാർട്ട്, Motorola.in, മറ്റു പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴി വാങ്ങാം.
ലോകത്തിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ 4 പ്രോസസ്സർ, സെഗ്‌മെന്റിലെ മികച്ച 50എംപി സോണി ലിറ്റിയ 600 ക്യാമറ, ഏറ്റവും ഉയർന്ന 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വെറും 12,999 രൂപ എന്ന പ്രത്യേക ലോഞ്ച് വിലയിലാണ് ഈ ഫോൺ എത്തുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണവും എംഐഎൽ-എസ്‌ടിഡി-810എച്ച് മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയും, ഐപി64 റേറ്റിംഗുമുണ്ട്.
tRootC1469263">ഈ ഫോണിൻ്റെ പ്രധാന ശക്തി അതിൻ്റെ പ്രോസസറാണ്. വേഗതയേറിയ 5ജി കണക്റ്റിവിറ്റി വാഗ്‌ദാനം ചെയ്യുന്ന ഇത് മികച്ച ഗെയിമിംഗും മൾട്ടിടാസ്കിംഗും ഉറപ്പാക്കുന്നു. 50എംപി സോണി ലിറ്റിയ 600 ക്യാമറ സെൻസറും 8എംപി അൾട്രാവൈഡ് ക്യാമറയും, 8എംപി സെൽഫി ക്യാമറയും അടങ്ങിയതാണ് ഇതിൻ്റെ ക്യാമറ സംവിധാനം. ഇതിലുള്ള 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി ഒറ്റ ചാർജിൽ 60 മണിക്കൂർ വരെ പവർ നൽകാൻ ശേഷിയുള്ളതാണ്.
120 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.72” എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ, പ്രീമിയം വീഗൻ ലെതർ ഡിസൈൻ എന്നിവയും മോട്ടോ ജി57 പവറിൻ്റെ പ്രധാന ആകർഷണങ്ങളാണ്. ആൻഡ്രോയ്‌ഡ് 17 അപ്‌ഗ്രേഡും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പു നൽകുന്നു.
.jpg)

