മോട്ടോറോള മോട്ടോ ജി37, ജി37 പവർ സ്‌മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫർ; വില 13,999 രൂപ മുതൽ

Moto

ന്യൂഡൽഹി: മോട്ടോറോള തങ്ങളുടെ മോട്ടോ ജി37, മോട്ടോ ജി37 പവർ 5ജി സ്‌മാർട്ട്ഫോണുകൾക്ക് പരിമിതകാല പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഓഫറിൻ്റെ ഭാഗമായി മോട്ടോ ജി37 പവർ സ്‌മാർട്ട്ഫോൺ 15,999 രൂപ മുതലും മോട്ടോ ജി37 13,999 രൂപ മുതലുമാണ് ലഭ്യമാകുക. ഫ്ലിപ്കാർട്ട്, Motorola.in, രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന.

7000എംഎഎച്ച് ബാറ്ററിയും 33 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉൾക്കൊള്ളുന്ന മോട്ടോ ജി37 പവർ ഒരു ചാർജിൽ മൂന്ന് ദിവസം വരെ ബാറ്ററി ബാക്കപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെട്ടു. മീഡിയാടെക് ഡൈമെൻസിറ്റി 6400 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 5ജി കണക്റ്റിവിറ്റി, ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ എഐ ഫീച്ചറുകളും ഫോണിലുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം, എംഐഎൽ-എസ്‌ടിഡി-810എച്ച് മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ, ഐപി64 വാട്ടർ റെസിസ്റ്റന്റ് ഡിസൈൻ എന്നിവയും ഫോണിൻ്റെ പ്രധാന സവിശേഷതകളാണ്. 6.7 ഇഞ്ച് 120ഹേർട്സ് ഡിസ്പ്ലേ, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്‌പീക്കറുകൾ, 50എംപി എഐ ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മോട്ടോ ജി37 പവറിൻ്റെ  4ജിബി+128ജിബി വേരിയന്റ് 15,999 രൂപയ്ക്കും, 8ജിബി+128ജിബി വേരിയന്റ് ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 19,999 രൂപയ്ക്കുമാണ് ലഭ്യമാകുക. വിലവർധന തുടരുന്ന സ്‌മാർട്ട്ഫോൺ വിപണിയിൽ 20,000 രൂപയിൽ താഴെ മികച്ച മൂല്യം നൽകുന്ന 5ജി സ്‌മാർട്ട്ഫോണായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Tags