മോട്ടോറോള എഡ്ജ് 70 പ്രോ+ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

Motorola Edge 70 Pro+ to be launched in India soon

 സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ മോട്ടോറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ‘മോട്ടോറോള എഡ്ജ് 70 പ്രോ+’ ഇന്ത്യയിലേക്ക് എത്തുന്നു. എഡ്ജ് 70 സീരീസിലെ നാലാമത്തെ കരുത്തൻ മോഡലായെത്തുന്ന ഈ ഫോണിന്റെ ക്യാമറ സവിശേഷതകളും ആകർഷകമായ നിറങ്ങളും സംബന്ധിച്ച വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 50 മെഗാപിക്സൽ ശേഷിയുള്ള സോണി LYT-710 സെൻസറാണ് പ്രധാന ക്യാമറ. ഒപ്പം 3.5 ഡിഗ്രി ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OIS) സൗകര്യവും നൽകിയിട്ടുണ്ട്. 81mm ഫോക്കൽ ലെങ്ത് നൽകുന്ന ടെലിഫോട്ടോ ക്യാമറയും 50x ഡിജിറ്റൽ സൂം സാധ്യമാക്കുന്ന സൂപ്പർ സൂം പ്രോ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂളും വളഞ്ഞ ഡിസ്‌പ്ലേയും ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. സെൽഫി ക്യാമറയ്ക്കായി മധ്യഭാഗത്തായി ഹോൾ-പഞ്ച് ഡിസൈനാണ് നൽകിയിരിക്കുന്നത്. പാന്റോൺ ചിക്കറി കോഫി, പാന്റോൺ സ്റ്റോമി സീ, പാന്റോൺ സിൻഫാൻഡെൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ഫോൺ വിപണിയിലെത്തും. മരത്തിന്റെ ടെക്സ്ചർ, ട്വിൽ-ഇൻസ്‌പയർഡ് ഡിസൈൻ, സാറ്റിൻ-ലക്‌സി ഫിനിഷ് എന്നിവ ഓരോ നിറത്തിനും പ്രത്യേകത നൽകുന്നു.

എഡ്ജ് 70 പ്രോ മോഡലിനേക്കാൾ മികച്ച പ്രകടനമാണ് പ്രോ+ പതിപ്പിൽ മോട്ടോറോള വാഗ്ദാനം ചെയ്യുന്നത്. ടെലിഫോട്ടോ ക്യാമറ, വയർലെസ് ചാർജിംഗ് പിന്തുണ, 16 ജിബി വരെ റാം എന്നിവയാണ് പ്രധാന അപ്‌ഗ്രേഡുകൾ. ഫ്ലിപ്പ്കാർട്ട് വഴിയാകും ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക.

Tags