മോട്ടറോള എഡ്ജ് 70 പുറത്തിറക്കി

MotorolaEdge70
MotorolaEdge70

തിരുവനന്തപുരം : മോട്ടറോള ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ്  70 ഇന്ത്യയിൽ പുറത്തിറക്കി. അതിശയകരമായ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി  മൂന്ന് 50 മെഗാ പിക്‌സൽ ക്യാമറകളും,  എല്ലാ ക്യാമറകളിലും 4കെ 60എഫ്പിഎസ്  റെക്കോർഡിംഗും എഐ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക അൾട്രാ-തിൻ ഫോണാണ് മോട്ടറോള എഡ്ജ് 70.

tRootC1469263">

മോട്ടോ എഐ 2.0, കോപൈലറ്റ്, ഗൂഗിൾ ജെമിനി, പെർപ്ലെക്‌സിറ്റി എന്നിവയ്ക്കൊപ്പം സമാനതകളില്ലാത്ത മൾട്ടി-പ്ലാറ്റ്ഫോം എഐ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗൺ  7 ജെൻ 4 ഓട് കൂടിയ ലോകത്തിലെ ആദ്യത്തെ അൾട്രാ-തിൻ സ്മാർട്ട്ഫോണാണിത് . സ്ലീക്കായ 5.99എംഎം  എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഡിസൈനിലുളള മോട്ടറോള എഡ്ജ് 70,  40 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന 5000എംഎഎച്ച്  ബാറ്ററിയോട് കൂടിയുള്ളതാണ്. ഡിസംബർ 23 മുതൽ ഫ്‌ളിപ്പ്കാർട്ട്, മോട്ടറോള.ഇൻ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ  വെറും 28,999 രൂപ എന്ന പ്ര്ാരംഭ വിലയിൽ വിൽപ്പനയ്ക്കെത്തും.
 

Tags