മോട്ടോറോള എഡ്‌ജ് 70 ഡിസംബർ 15ന് പുറത്തിറങ്ങും

MotorolaEdge70
MotorolaEdge70

അൾട്രാ-തിൻ സ്മാർട്ട്‌ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ മോട്ടോറോള എഡ്ജ് 70-ന്റെ ഇന്ത്യൻ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 15-ന് ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. പ്രധാന സവിശേഷതകളിലൊന്ന് 50 എംപിയുടെ കരുത്തുറ്റ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ്. ഫ്ലിപ്കാർട്ട്, മോട്ടോറോളയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, മറ്റ് റീട്ടെയിലർമാർ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ മോഡൽ വാങ്ങാൻ സാധിക്കും. ലോഞ്ചിന് മുന്നോടിയായി ഫ്ലിപ്കാർട്ട് പ്രത്യേക മൈക്രോസൈറ്റും ആരംഭിച്ചിട്ടുണ്ട്.

tRootC1469263">

അൾട്രാ-തിൻ ഡിസൈനിലാണ് മോട്ടോറോള എഡ്ജ് 70 ഒരുക്കിയിരിക്കുന്നത്. വെറും 5.99 മില്ലിമീറ്റർ കനം മാത്രമാണ് ഈ ഫോണിനുള്ളത്. ശക്തമായ സ്നാപ്ഡ്രാഗൺ 7 ജെൻ 1 SoC ചിപ്‌സെറ്റാണ് ഫോണിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. 50 മെഗാപിക്സലിന്റെ രണ്ട് റിയർ ക്യാമറകളും മികച്ച സെൽഫി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 68W വയേർഡ്, 15W വയർലെസ് ചാർജിംഗ് പിന്തുണയുള്ള വലിയ 5,000 mAh സിലിക്കോൺ-കാർബൺ ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. മിക്ക സ്പെസിഫിക്കേഷനുകളും ആഗോള വേരിയന്റിന് സമാനമാണ്. ഇന്ത്യയിൽ, മോട്ടോറോള എഡ്ജ് 70-ന്റെ അടിസ്ഥാന മോഡലിന് 35,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

മോട്ടോറോള എഡ്ജ് 70-യുടെ മറ്റൊരു പ്രധാന ആകർഷണം അതിന്റെ ഡിസ്‌പ്ലേയാണ്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിരിക്കുന്നത്. 4500 നിറ്റ്സ് ആണ് ഈ സ്‌ക്രീനിന്റെ പീക്ക് ബ്രൈറ്റ്‌നസ്. ഫോണിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ VC കൂളിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും 159 ഗ്രാം ഭാരമുള്ള ഈ ഫോണിന് PANTONE Lily Pad, PANTONE Gadget Grey, PANTONE Bronze Green എന്നീ നിറങ്ങളാണുള്ളത്. മെറ്റൽ ഫ്രെയിമോടുകൂടിയ ഇതിന് IP68 + IP69 റേറ്റിംഗും മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയുമുണ്ട്. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന ഫോണിന് മൂന്ന് ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

Tags