‘മോട്ടറോള എഡ്ജ് 2026’ ആഗോള വിപണിയിൽ അവതരിപ്പിച്ചു

MotorolaEdge2026

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ ‘മോട്ടറോള എഡ്ജ് 2026’ ആഗോള വിപണിയിൽ അവതരിപ്പിച്ചു. 1.5K റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റുമുള്ള 6.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയോടെയാണ് ഈ ഫോൺ എത്തുന്നത്. സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഇതിനുണ്ട്. ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ ഹെലോ യുഐയിൽ പ്രവർത്തിക്കുന്ന ഫോണിന് കരുത്ത് പകരാൻ മീഡിയടെക് ഡൈമൻസിറ്റി 7450 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. മികച്ച വേഗതയും കാര്യക്ഷമതയും നൽകുന്ന ഫോണിൽ 8GB റാമും 128GB സ്റ്റോറേജുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്യാമറ പ്രേമികളെ ആകർഷിക്കുന്ന മികച്ച അപ്ഗ്രേഡുകളാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. 50 മെഗാപിക്സൽ Sony LYTIA 710 പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. കൂടാതെ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50 മെഗാപിക്സലിന്റെ മികച്ചൊരു മുൻ ക്യാമറയും ഫോണിലുണ്ട്. ഡോൾബി അറ്റ്മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ മികച്ച ഓഡിയോ അനുഭവവും സമ്മാനിക്കും.

ഒറ്റ ചാർജിംഗിൽ 50 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന 5,000mAh ബാറ്ററിയാണ് ഈ മോട്ടറോള ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 68W ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നുണ്ട്. 5G, വൈ-ഫൈ 6E കണക്റ്റിവിറ്റികൾക്ക് പുറമെ, ജലത്തെയും പൊടിയെയും പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗും മിലിട്ടറി ഗ്രേഡ് ദൃഢതയും ഫോണിനുണ്ട്. അമേരിക്കൻ വിപണിയിൽ ഏകദേശം 57,000 രൂപ (599.99 ഡോളർ) വിലവരുന്ന ഫോണിന്റെ വിൽപന ജൂൺ 11 മുതൽ ആരംഭിക്കും. ഇന്ത്യൻ വിപണി ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ലഭ്യത കമ്പനി പിന്നീട് പ്രഖ്യാപിക്കും.

Tags