പുതിയ മോട്ടോ ഫോണ്‍ ടീസര്‍; വരുന്നത് തകര്‍പ്പന്‍ മിഡ്-റേഞ്ച് മൊബൈലിന്‍റെ പിന്‍ഗാമിയോ?

 Moto Edge 40 Neo Launches
 Moto Edge 40 Neo Launches

 ഇന്ത്യയില്‍ പുതിയ മോട്ടോ സ്മാര്‍ട്ട്ഫോണിന്‍റെ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് മോട്ടോറോള കമ്പനി. ഫ്ലിപ്‌കാര്‍ട്ട് വഴിയാണ് മോട്ടോറോള ടീസര്‍ പുറത്തുവിട്ടത്. വിപണിയില്‍ ശ്രദ്ധ നേടിയ മിഡ്-റേഞ്ച് ഹാന്‍ഡ്‌സെറ്റായ മോട്ടോ എഡ്‌ജ് 50 ഫ്യൂഷന്‍ ഫോണിന്‍റെ പിന്‍ഗാമിയാണോ വരുന്നത് എന്നാണ് ഉയരുന്ന ചോദ്യം. 

ആകാംക്ഷ ജനിപ്പിച്ച് പുതിയ മോട്ടോറോള മൊബൈല്‍ ഫോണിന്‍റെ ടീസര്‍ ഫ്ലിപ്‌കാര്‍ട്ട് ഇന്ത്യ പുറത്തുവിട്ടു. ഫോണിന്‍റെ ബ്രാന്‍ഡ് നാമം ഈ ടീസറില്‍ ലഭ്യമല്ലെങ്കിലും ഇത് മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷനാണ് എന്നാണ് അഭ്യൂഹങ്ങള്‍. മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷന്‍റെ റെന്‍ഡ‍ര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എഡ്‌ജ് ലൈനപ്പില്‍ വരുന്ന ഫോണാണ് വരുന്നതെന്ന് ഫ്ലിപ്കാര്‍ട്ടിലെ ടീസര്‍ ഉറപ്പിക്കുന്നു. “Experience the Edge, Live the Fusion,” എന്ന തലക്കെട്ടും, ‘#MotoEdgeLegacy‘ എന്ന ഹാഷ്‌ടാഗുമാണ് ഇതിന് തെളിവ്. അതേസമയം ഫോണിന്‍റെ ലോഞ്ച് തിയതി ഫ്ലിപ്‌കാര്‍ട്ടിലൂടെ മോട്ടോറോള പ്രഖ്യാപിച്ചിട്ടില്ല. 

മോട്ടോയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷന്‍ നിലവില്‍ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളില്‍ ഫ്ലിപ്‌കാര്‍ട്ടില്‍ ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 20,999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്‍റെ വില 22,999 രൂപ. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലെ, 50 എംപി ക്യാമറ (LYTIA 700C Senor), 13 എംപി ക്യാമറ, 4 കെ റെക്കോര്‍ഡിംഗ്, 32 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 68 വാട്സ് ചാര്‍ജര്‍, സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 2 പ്രൊസസര്‍, 5ജി, ഫിംഗര്‍ പ്രിന്‍റ് ഓണ്‍ ഡിസ്‌പ്ലെ എന്നിവയാണ് ആകര്‍ഷകമായ ഡിസൈനിനൊപ്പം പ്രധാന ഫീച്ചറുകള്‍. 

Tags

News Hub