മൊബൈൽഫോൺ നഷ്ടപ്പെട്ടോ? സെൻട്രൽ എക്യുപ്‌മെൻറ് ഐഡന്റിറ്റി രജിസ്റ്റർ എന്ന് ഗൂഗിൾ ചെയ്താൽ മതി


നിങ്ങൾക്ക് മൊബൈൽ ഫോൺ നഷ്ടപ്പെടാം. അപ്പോൾ എന്തുചെയ്യും. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തുമടങ്ങും. കിട്ടിയാൽ കിട്ടി ഇല്ലേൽ ഇല്ല. എന്നാൽ ഒന്നോർക്കുക ‘സെൻട്രൽ എക്യുപ്‌മെൻറ് ഐഡന്റിറ്റി റജിസ്റ്റർ’ (സിഇഐആർ) എന്ന് ഗൂഗിളിൽ നോക്കിയാൽ നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ എങ്ങനെ തിരിച്ചുകിട്ടാം എന്ന വിവരം കിട്ടും.
ഇതുവഴി നഷ്ടപ്പെട്ടതും മോഷണം പോയതുമായ 32 മൊബൈൽ ഫോണാണ് ഉഡുപ്പി ടൗൺ പോലീസിന്റെ നേതൃത്വത്തിൽ വീണ്ടെടുത്തത്. ഇതിൽ 27 ഫോൺ ഉടമകൾക്ക് കൈമാറി.
ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 4.5 ലക്ഷം രൂപ വില മതിക്കുന്ന ഫോണുകളാണ് പോലീസ് കണ്ടെത്തി ഉടമകൾക്ക് കൊടുത്തത്.
സിഇഐആർ സംവിധാനം വഴി പരാതികൾ രജിസ്റ്റർ ചെയ്താൽ പോലീസിന്റെ സൈബർ വിഭാഗം ഫോൺ കണ്ടെത്തി ഉടമകൾക്ക് നൽകും.

ഉഡുപ്പി ഇൻസ്പെക്‌ടർ വി. മഞ്ജുനാഥ്, സബ് ഇൻസ്പെക്‌ടർമാരായ ബി.ഇ. പുനീത് കുമാർ, ഭരതേഷ് കങ്കണവാടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഉഡുപ്പിയിൽ ഇതിന് നേതൃത്വം നൽകുന്നത്.