മൈക്രോസോഫ്റ്റ് ടീംസ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്
മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നവർക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം രംഗത്ത്. ആപ്പിലെ സുരക്ഷാ പിഴവുകൾ വഴി ഉപയോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ ഹാക്കർമാർ ചോർത്താൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. മൈക്രോസോഫ്റ്റ് ഓഫീസും വിൻഡോസും പോലെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നായതിനാൽ ഈ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസി കാണുന്നത്. വീഡിയോ മീറ്റിംഗുകൾക്കായി ആപ്പ് ഉപയോഗിക്കുന്നവർ മാത്രമല്ല, അത് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവരും ജാഗ്രത പാലിക്കണം.
tRootC1469263">പ്ലാറ്റ്‌ഫോമിലെ ആക്‌സസ് കൺട്രോൾ സംവിധാനത്തിലെ പാളിച്ചകളാണ് പ്രധാന വില്ലൻ. ഇത് മുതലെടുത്ത് പുറത്തുനിന്നുള്ള ഒരാൾക്ക് നെറ്റ്‌വർക്ക് വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ സാധിക്കും. മീറ്റിംഗുകൾ, ചാറ്റുകൾ, പങ്കിട്ട ഫയലുകൾ എന്നിവയിലേക്ക് അനധികൃതമായി പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും CERT-In ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആപ്പ് കൃത്യമായി കോൺഫിഗർ ചെയ്തിട്ടില്ലെങ്കിലോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിലോ അപകടസാധ്യത വർദ്ധിക്കും.
മൈക്രോസോഫ്റ്റ് ടീംസിനെ പിന്തുണയ്ക്കുന്ന എല്ലാ പതിപ്പുകളെയും പ്ലാറ്റ്‌ഫോമുകളെയും ഈ സുരക്ഷാ ഭീഷണി ബാധിച്ചേക്കാം. ഹാക്കർമാർ അയക്കുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ സംശയാസ്പദമായ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെയോ സിസ്റ്റം അപകടത്തിലാകാൻ സാധ്യതയുണ്ട്. ക്ഷുദ്രകരമായ യുആർഎല്ലുകൾ തിരിച്ചറിയുന്നതിനും അപകടകരമായ ഫയലുകൾ ബ്ലോക്ക് ചെയ്യുന്നതിനും കമ്പനി ഇപ്പോൾ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപയോക്താക്കൾ വ്യക്തിപരമായി ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
ഈ സുരക്ഷാ ഭീഷണി മറികടക്കാൻ ഉപയോക്താക്കൾ തങ്ങളുടെ സിസ്റ്റത്തിലെ മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. കമ്പനി പുറത്തിറക്കുന്ന ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ഹാക്കിംഗ് ശ്രമങ്ങളെ പ്രതിരോധിക്കാനാകും. സംശയാസ്പദമായ ലിങ്കുകളോട് പ്രതികരിക്കരുതെന്നും സുരക്ഷാ ലേബലുകൾ ശ്രദ്ധിക്കണമെന്നും മൈക്രോസോഫ്റ്റും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
.jpg)


