ജീവനക്കാർക്കുള്ള ലൈബ്രറി സൗകര്യവും പത്രവും നിർത്തലാക്കി മൈക്രോസോഫ്റ്റ്
15,000 പേരെ പിരിച്ചുവിട്ട നടപടിക്ക് ശേഷം ജീവനക്കാർക്കുള്ള ലൈബ്രറി സൗകര്യവും പത്രവും നിർത്തലാക്കി മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം നവംബർ മുതൽ വാർത്താ മാധ്യമങ്ങളുടെ ഓട്ടോമേറ്റഡ് സബ്സ്ക്രിപ്ഷനും നിർത്തലാക്കിയിട്ടുണ്ട്. ഇതിൽ കമ്പനിയിലെ രണ്ട് ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്ക് രണ്ട് പതിറ്റാണ്ടിലേറെയായി ആഗോളോ റിപ്പോർട്ടുകൾ നൽകി വന്നിരുന്ന എസ്.എൻ.എസ് എന്ന പബ്ലിഷറുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് ഏറ്റവും നിർണായക നടപടി.
tRootC1469263">കൂടുതൽ ആധുനികവത്കരിക്കുന്നതിൻറെ ഭാഗമായാണ് ലൈബ്രറി അടച്ചുപൂട്ടിയതെന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനി എ.ഐ സംവിധാനം കൂടുതൽ മേഖലയിൽ വ്യാപിപ്പിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. മുതിർന്ന ജീവനക്കാരോട് ഇതിനോട് പൊരുത്തപ്പെടാനോ രാജി വെക്കാനോ ആണ് ആവശ്യപ്പെട്ടിരുന്നത്.
.jpg)


