ആകെ ജീവനക്കാരുടെ 10 ശതമാനം പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നി മെറ്റ

meta

 ആഗോള ടെക് ഭീമനായ മെറ്റാ തങ്ങളുടെ ആകെ ജീവനക്കാരുടെ 10 ശതമാനം പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെയും കമ്പനിയുടെ പ്രവർത്തനക്ഷമത കൂട്ടുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് മെറ്റാ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയ്ൽ ആഭ്യന്തര മെമ്മോയിലൂടെ അറിയിച്ചു.

മെയ് 20 മുതൽ ഏകദേശം 8,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും. ഇതിനുപുറമെ, നിലവിലുള്ള 6,000 ഒഴിവുകൾ നിർത്തലാക്കാനും കമ്പനി തീരുമാനിച്ചു. എഐ സാങ്കേതികവിദ്യയുടെ വളർച്ചയോടെ തൊഴിൽ മേഖലയിലുണ്ടായ ആശങ്കകൾ യാഥാർത്ഥ്യമാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മെയ് 20-ഓടെ പിരിച്ചുവിടപ്പെട്ടവർക്ക് ഔദ്യോഗിക ഇമെയിൽ ലഭിക്കും.

എഐ പദ്ധതകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനായി കൂടുതൽ സാമ്പത്തിക സമാഹരണം ആവശ്യമാണെന്നും അതിനായി കമ്പനി പുനഃക്രമീകരിക്കേണ്ടതുണ്ടെന്നുമാണ് മെറ്റായുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ഈ കടുത്ത തീരുമാനം അനിവാര്യമാണെന്ന് ജാനെൽ ഗെയ്ൽ വ്യക്തമാക്കി. പുതിയ നിയമനങ്ങളിൽ നിന്ന് ആഗോള കമ്പനികൾ പിന്മാറുന്നതിന്റെ വലിയ ഉദാഹരണമായി ബിസിനസ് ഇൻസൈഡർ ഈ സംഭവത്തെ റിപ്പോർട്ട് ചെയ്യുന്നു.

Tags