വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ച് മെറ്റ
മെറ്റയുടെ ജനപ്രിയ പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയ്ക്കായി 'മെറ്റ വൺ' (Meta One) സബ്സ്ക്രിപ്ഷൻ സേവനം അവതരിപ്പിച്ചു. പ്രതിമാസം 5.99 ദിർഹം മുതൽ ആരംഭിക്കുന്ന പ്ലാനുകളിലൂടെ കൂടുതൽ എഐ (AI) ടൂളുകളും പ്രൊഫഷണൽ ഫീച്ചറുകളും ലഭ്യമാകും. എന്നാൽ സാധാരണ ഉപയോക്താക്കൾക്കുള്ള അടിസ്ഥാന സേവനങ്ങളും മെറ്റാ എഐയും സൗജന്യമായി തന്നെ തുടർന്നും ഉപയോഗിക്കാം.
പ്രധാന സവിശേഷതകൾ
ഇൻസ്റ്റാഗ്രാം പ്ലസ്: കസ്റ്റം ഡിഎം (DM), പ്രത്യേക സ്റ്റോറി
ഫോണ്ടുകൾ, ഡിഎം പ്രിവ്യൂകൾ, നിർദ്ദിഷ്ട ആളുകൾ സ്റ്റോറി കാണുമ്പോൾ നോട്ടിഫിക്കേഷൻ.
ഫേസ്ബുക്ക് പ്ലസ്: മെസഞ്ചർ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, റീൽസിലും ഫീഡ് പോസ്റ്റുകളിലും 'സൂപ്പർ റിയാക്ഷനുകൾ', വിപുലമായ റീൽസ് വിശകലനങ്ങൾ.
വാട്ട്സ്ആപ്പ് പ്ലസ്: ചാറ്റ്-മീഡിയ ബാക്കപ്പ് സ്റ്റോറേജ്, നിശ്ചിത സമയത്തേക്ക് ചാറ്റുകൾ മ്യൂട്ട് ചെയ്യാനും മറയ്ക്കാനും സഹായിക്കുന്ന ഫോക്കസ് ഷെഡ്യൂളുകൾ.
മെറ്റാ എഐ ഫീച്ചറുകൾ: മ്യൂസ്
(Muse) മോഡലുകൾ വഴിയുള്ള ഇമേജ്-വീഡിയോ ജനറേഷൻ, റീസ്റ്റൈൽ ടൂളുകൾ, വോയ്സ് ഇഫക്റ്റുകൾ എന്നിവയിലേക്കുള്ള ഉയർന്ന ആക്സസ്.
ഉപഭോക്തൃ സംശയങ്ങൾക്ക് 24/7 മറുപടി നൽകാൻ 'മെറ്റാ ബിസിനസ് ഏജന്റ്, റീൽസിൽ പ്രമുഖ ഫോളോ ബട്ടൺ, ലൊക്കേഷനും ഉപഭോക്തൃ റിവ്യൂകളും പ്രദർശിപ്പിക്കുന്ന മെച്ചപ്പെട്ട പ്രൊഫൈൽ എന്നിവ ബിസിനസ് ബണ്ടിലുകളിൽ ലഭിക്കും. പ്രൊജക്റ്റുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ അധിക ക്ലൗഡ് സ്റ്റോറേജും നൽകുന്നുണ്ട്.
.jpg)

