ആണവോർജ്ജം ഉപയോഗിച്ച് എഐ പവറാക്കാൻ മെറ്റ

meta
meta

നിർമിത ബുദ്ധിയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആണവോർജ്ജം ഉപയോഗിക്കാൻ ഒരുങ്ങി മെറ്റ . കോൺസ്റ്റലേഷൻ ക്ലിന്റൺ ക്ലീൻ എനർജി സെന്ററുമായാണ് 20 വർഷത്തെ കരാർ ഫേസ് ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റ ഒപ്പുവെച്ചത്. നിർമിത ബുദ്ധിയുടെ ആവശ്യങ്ങൾ മാത്രമല്ല മറ്റ് കമ്പ്യൂട്ടിങ് ആവശ്യങ്ങൾക്കായും കമ്പനി ആണവോർജം ഉപയോഗിക്കും. കരാർ ജൂൺ 2027 ഓടെ നിലവിൽ വരും. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ പുറത്തുവിട്ടിട്ടില്ല.

tRootC1469263">

വർഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിന് ശേഷം കോൺസ്റ്റലേഷന്റെ ക്ലിന്റൺ ക്ലീൻ എനർജി സെന്റർ 2017 ൽ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. എന്നാൽ 2027 വരെ പ്ലാന്റിനെ പിന്തുണയ്ക്കുന്നതിനായി ഒരു സീറോ-എമിഷൻ ക്രെഡിറ്റ് പ്രോഗ്രാം സ്ഥാപിക്കുന്നതിലൂടെ കമ്പനി സംരക്ഷിക്കപ്പെടുകയായിരുന്നു. കരാറിലൂടെ ക്ലിന്റണിന്റെ ഊർജ്ജോത്പാദനം 30 മെ​ഗാവാട്ട് വർധിക്കുകയും പ്രദേശത്തെ തൊഴിലവസരങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ വാർഷിക നികുതി വരുമാനത്തിൽ 13.5 മില്യൺ ഡോളർ നികുതി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

“എഐ അഭിലാഷങ്ങൾ മുന്നോട്ട് പോകണമെങ്കിൽ, ശുദ്ധമായ ഊർജ്ജം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്”- മെറ്റയുടെ ഗ്ലോബൽ എനർജി തലവൻ ഉർവി പരേഖ് പറഞ്ഞു. സമാന്തരമായി ഹരിതഗൃഹ വാതകങ്ങൾ ഉദ്‌വമിപ്പിക്കാതെ വൈദ്യുതി ഉത്പാദിക്കുന്ന സൗരോർജ, കാറ്റാടി സാങ്കേതിക വിദ്യകളിൽ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നീ കമ്പനികളും നിക്ഷേപം നടത്തിയിട്ടുണ്ട്.

Tags