പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകൾ


പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ പ്രശ്നം. വാട്‌സ്ആപ്പിൽ പലർക്കും സ്റ്റാറ്റസുകൾ ഇടാനോ, ഗ്രൂപ്പുകളിൽ മെസേജുകൾ അയക്കാനോ കഴിയുന്നില്ല. ഡൗൺഡിറ്റക്റ്ററിൽ അനേകം പരാതികൾ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളിൽ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ എന്ത് പ്രശ്നമാണ് വാട്‌സ്ആപ്പിനെ ബാധിച്ചിരിക്കുന്നത് എന്ന് മെറ്റ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് ഇന്ന് പകൽ യുപിഐ (UPI യൂണിഫൈഡ് പേയ്‌മെൻറ് ഇൻറർഫേസ്) സേവനങ്ങൾ തടസപ്പെട്ടതിന് പിന്നാലെയാണ് വാട്‌സ്ആപ്പിലും സാങ്കേതിക പ്രശ്നം നേരിടുന്നത്. യുപിഐ ആപ്പുകൾ പ്രവർത്തനരഹിതമായതോടെ ഓൺലൈൻ പണമിടപാടുകൾ താറുമാറായിരുന്നു. ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസം നേരിട്ടത്.
