ഫോണില്‍ സ്റ്റോറേജ് കുറവാണോ? ഈ ടിപ്പ് ഉപയോഗിക്കൂ


ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി സ്മാര്‍ട്ട്ഫോണുകള്‍ മാറിക്കഴിഞ്ഞു. ഫോണുകള്‍ ഇന്ന് മിക്ക ജോലികളുടെയും പ്രധാന ഭാഗമാണ്. കോളുകള്‍ ചെയ്യുന്നതിലുപരി ബില്ലുകള്‍ അടയ്ക്കാനും, സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനും, ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ഓരോ ദിവസവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പല ഉപയോക്താക്കളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം സ്റ്റോറേജ് ഫുള്ളാവുന്നതാണ്. സ്റ്റോറേജ് സ്‌പേസ് കുറവാണെന്നുള്ള പരാതി നമ്മള്‍ ഇപ്പോഴും കേള്‍ക്കുന്നതാണ്.
എന്നാല്‍ ലഭ്യമായ മെമ്മറി തന്നെ ചില ടിപ്സുകളിലൂടെ നമുക്ക് കാര്യക്ഷമമായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ സ്റ്റോറേജ് സ്‌പേസ് കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.സ്മാര്‍ട്ട്ഫോണിന്റെ സംഭരണശേഷി കുറയുകയും നിങ്ങളുടെ പഴയ ഡാറ്റ ധാരാളം സ്ഥലം എടുക്കുകയും ചെയ്യുന്നുവെങ്കില്‍, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.

പ്രധാനപ്പെട്ട ഫയലുകള്‍ ഡിലീറ്റാക്കുന്നതിനുപകരം, നിങ്ങള്‍ക്ക് അവ ക്ലൗഡ് പ്ലാറ്റ്ഫോമില്‍ സുരക്ഷിതമായി സ്റ്റോര്‍ ചെയ്യാന്‍ കഴിയും. പ്രധാനപ്പെട്ട ഒരു ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ ഡ്രൈവ്. സ്റ്റോറേജ് ഫുള്ളാവാതെ ഡാറ്റ സേവ് ചെയ്യാനുള്ള വഴിയാണ് ഗൂഗിള്‍ ഡ്രൈവില്‍ സ്റ്റോര്‍ ചെയ്യുക എന്നത്. ഗൂഗിള്‍ ഡ്രൈവില്‍ സൗജന്യമായി എളുപ്പത്തില്‍ ഡാറ്റ അപ്ലോഡ് ചെയ്യാന്‍ സാധിക്കും.
നിങ്ങളുടെ എല്ലാ ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും മറ്റും അതില്‍ അപ്ലോഡ് ചെയ്യാനും സംഭരിക്കാനും കഴിയും. ഗൂഗിള്‍ ഡ്രൈവ് പ്ലേയ്‌സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഏകദേശം 15 GB യോളം ഫ്രീ സ്റ്റോറേജ് ഗൂഗിള്‍ ഡ്രൈവ് നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ബാക്കപ്പ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഡ്രോപ്പ്ബോക്‌സ്, ഐക്ളൗഡ്, വണ്‍ഡ്രൈവ് എന്നിവയാണ് ഗൂഗിളിനെ കൂടാടെയുള്ള മറ്റ് ചില ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍.