ലാവ ബ്ലേസ് 2 പ്രോ ഇന്ത്യൻ വിപണിയിൽ എത്തി

google news
hgfj

ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റേഞ്ചിൽ ഉള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ലാവ. ഇത്തവണ കുറഞ്ഞ വിലയിൽ, അധിക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ലാവ ബ്ലേസ് 2 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത ലാവ ബ്ലേസ് 2, ലാവ ബ്ലേസ് 1എക്സ് 5ജിക്ക് പിന്നാലെയാണ് ലാവ ബ്ലേസ് 2 പ്രോയുടെ കടന്നുവരവ്. ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

6.5 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷത. കൂടാതെ, 2 മെഗാപിക്സലിന്റെ 2 ക്യാമറകൾ കൂടി പിന്നിൽ സജ്ജീകരിച്ചിട്ടുണ്ട്. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഈ ഹാൻഡ്സെറ്റ് ഫുൾ ചാർജാകാൻ വെറും 2 മണിക്കൂർ സമയം മാത്രം മതിയാകും. യൂണിസോക് ടി616 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. പ്രധാനമായും സ്വാഗ് ബ്ലൂ, കൂൾ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നിങ്ങനെ ആകർഷകമായ നിറങ്ങളിൽ എത്തുന്ന ലാവ ബ്ലേസ് 2 പ്രോയുടെ ഇന്ത്യൻ വിപണി വില 10,000 രൂപയിൽ താഴെയാണ്.

Tags