ഒരു ദിവസം 3 രൂപ ചിലവിൽ കിടിലം ഓഫർ ; അമ്പരിപ്പിച്ച് ജിയോ

reliance,jio
reliance,jio

ഓഫറുകൊണ്ട് ജിയോ ഉപയോക്താക്കളെ അമ്പരപ്പിക്കാറുണ്ട്.  കിടിലൻ ഓഫറുമായി രം​ഗത്തെത്തിയിരിക്കുകയാണ്.ജിയോ ഫോൺ, ജിയോ ഭാരത് ഫോൺ ഉപയോക്താക്കൾക്ക് മാത്രമായി അവതരിപ്പിക്കുന്ന പ്ലാനാണിത്. ജിയോ സിം ഉപയോഗിക്കുന്ന സാധാരണ സ്മാർട്ഫോണുകളിൽ ഈ ഓഫർ ലഭ്യമാകില്ല.താങ്ങാനാവുന്ന ചിലവിൽ ഏകദേശം ഒരു വർഷത്തെ വാലിഡിറ്റിയുള്ള റിലയൻസ് പ്ലാനിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കേവലം 895 രൂപയുടെ റീചാർജ്ജിൽ ഒന്നും, രണ്ടും മാസമല്ല 336 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

tRootC1469263">

കുറഞ്ഞ ചിലവിൽ റീചാർജ്ജ് ചെയ്ത് ദീർഘകാലത്തേക്ക്, നമ്പർ ആക്ടീവാക്കി ടെലികോം സേവനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. പ്രധാനമായും ഫോൺ കോളിങ് നടത്തുകയും, മിതമായ തോതിൽ പ്രതിദിന ഇന്റർനെറ്റ് ഉപഭോഗം നടത്തുകയും ചെയ്യുന്നവർക്കും യോജിച്ച തെരഞ്ഞെടുപ്പാണിത്. അതായത് അത്യാവശ്യ കാര്യങ്ങൾക്ക് വെബ് ബ്രൗസിങ് നടത്തുന്നവർക്ക് ഈ പ്ലാൻ മതിയാകും. ഓരോ മാസവും റീചാർജ്ജ് ചെയ്യാതെ തന്നെ തടസ്സമില്ലാത്ത കണക്ടിവിറ്റി ഉറപ്പു നൽകുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. അതേ സമയം വലിയ തോതിൽ ഡാറ്റ ഉപഭോഗമുള്ളവർക്ക് ഈ പ്ലാൻ പോരാതെ വരും.

ഈ പ്ലാനിൽ ഒരു ദിവസം 3 രൂപ മാത്രമാണ് ചിലവ വരുന്നത്. അതായത് ഒരു മാസത്തെ ചിലവ് 80 രൂപയാണ്. കാലാവധിയിലെ എല്ലാ 28 ദിവസങ്ങളിലും 2GB ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. എല്ലാ എസ്.ടി.ഡി/ലോക്കൽ നെറ്റ് വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിങ് സൗജന്യം, എല്ലാ 28 ദിവസങ്ങളിലും 50 എസ്.എം.എസ് എന്നിവയും ലഭ്യമാണ്. നിലവിൽ ടെലികോം താരിഫ് നിരക്കുകൾ ഉയർന്നു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പലരും ബജറ്റ് സൗഹൃദ പ്ലാനുകൾക്ക് പ്രാധാന്യം നൽകുന്നു. ഇത്തരക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന പ്ലാനാണിത്. പ്രത്യേകിച്ച് ബേസിക് ഫോണുകൾ ആശയവിനിമയത്തിനായി പ്രയോജനപ്പെടുത്തുന്ന ഗ്രാമീണ മേഖലകൾ, അർദ്ധ നഗര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർക്ക് കൂടുതൽ യോജിച്ച പ്ലാനാണിത്.
 

Tags