ജിയോ വരിക്കാര്‍ക്ക് കോളടിച്ചു; 35100 രൂപയുടെ ഗൂഗിൾ ജെമിനി പ്രോ എഐ സൗജന്യം!
മുംബൈ: ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സേവനങ്ങൾ വികസിപ്പിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഗൂഗിൾ. ഈ കരാർ പ്രകാരം, യോഗ്യരായ ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് 35,100 രൂപയുടെ സൗജന്യ എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഈ ഓഫർ 18-നും 25-നും ഇടയിൽ പ്രായമുള്ള റിലയൻസ് ജിയോ ഉപയോക്താക്കൾക്കാണ് ആദ്യം ലഭ്യമാവുക. സജീവമായ അൺലിമിറ്റഡ് 5ജി പ്ലാൻ ഉള്ള എല്ലാ ഉപയോക്താക്കൾക്കും ഉടൻ തന്നെ ഈ ഓഫര്‍ ലഭ്യമാകും. വലുതും വളർന്നുവരുന്നതുമായ ഇന്‍റർനെറ്റ് വിപണിയായ ഇന്ത്യയിൽ കൂടുതൽ ആളുകൾക്ക് എഐ സാങ്കേതികവിദ്യ ആക്‌സസ് ചെയ്യുകയാണ് ജിയോ- ഗൂഗിള്‍ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.
ജിയോ ഉപയോക്താക്കള്‍ക്ക് ജെമിനി പ്രോ എഐ പ്ലാന്‍ സൗജന്യം
തുടക്കത്തിൽ, ഈ ഓഫർ 18-നും 25-നും ഇടയിൽ പ്രായമുള്ള റിലയൻസ് ജിയോ ഉപയോക്താക്കൾക്കാണ് ലഭ്യമാവുകയെങ്കിലും പിന്നീട് രാജ്യത്തെ എല്ലാ ജിയോ ഉപഭോക്താക്കൾക്കിടയിലേക്കും ഓഫര്‍ വ്യാപിപ്പിക്കും. ഗൂഗിൾ ജെമിനി 2.5 പ്രോ മോഡലിലേക്കുള്ള ആക്‌സസ്, എഐ പവർഡ് വീഡിയോ, ഇമേജ് ക്രിയേഷൻ, പഠന ആവശ്യങ്ങൾക്കായി നോട്ട്ബുക്ക് എൽഎം, 2ടിബി ക്ലൗഡ് സ്റ്റോറേജ് എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 18 മാസത്തെ ഓഫറിന്‍റെ വില 35,100 രൂപയാണ്. ഇത് സ്റ്റാൻഡേർഡ് സബ്‌സ്‌ക്രിപ്‌ഷനേക്കാൾ വളരെ കൂടുതലാണ്.
ഉപഭോക്തൃ ബിസിനസിനപ്പുറം തങ്ങളുടെ എഐ ബിസിനസ് ശക്തിപ്പെടുത്താനാണ് റിലയൻസ് ഈ പങ്കാളിത്തത്തിലൂടെ പദ്ധതിയിടുന്നത്. ഇന്ത്യയിൽ എഐ ഇൻഫ്രാസ്‌ട്രക്‌ചര്‍ വികസിപ്പിക്കുന്നതിനായി കമ്പനി ഗൂഗിൾ ക്ലൗഡുമായി ചേർന്ന് പ്രവർത്തിക്കും. ഗൂഗിളിന്‍റെ ജെമിനി എന്‍റര്‍പ്രൈസ് ഇന്ത്യൻ സ്ഥാപനങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിന് റിലയൻസ് ഇന്‍റലിജൻസ് ഒരു തന്ത്രപരമായ പങ്കാളിയായി മാറും. ഈ പങ്കാളിത്തം ഇന്ത്യയിലെ ആളുകളിലേക്കും ബിസിനസുകളിലേക്കും എഐ സാങ്കേതികവിദ്യയെ കൂടുതൽ അടുപ്പിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.
.jpg)

