പവർഹൗസ് സ്മാർട്ട്ഫോൺ; iQOO 15R ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി
സ്‍മാർട്ട് ഫോൺ വിപണിയിൽ പുതിയ ആവേശം സൃഷ്‍ടിച്ച് ഐക്യുഓ 15R ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് നിരയിൽ ഇടംപിടിക്കുന്ന ഈ മോഡൽ, ഉയർന്ന ശ്രേണിയിലുള്ള iQOO 15-നൊപ്പം വിപണിയിൽ എത്തുകയാണ്. 1.5K റെസല്യൂഷനോടു കൂടിയ അമോലെഡ് ഡിസ്പ്ലേയും 144Hz വരെ റിഫ്രെഷ് റേറ്റും ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താൻ ഫ്രെയിം ഇന്റർപൊളേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.
tRootC1469263">സ്‍നാപ് ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് iQOO 15R സ്‍മാർട്ടഫോണിന് കരുത്ത് പകരുന്നത്. ഇതേ ചിപ്സെറ്റ് വൺപ്ലസ് 15-ലും ഉപയോഗിക്കുന്നുണ്ട്. 12GB വരെ LPDDR5x റാം, 512GB വരെ UFS 4.1 സ്റ്റോറേജ്, കൂടാതെ അഡ്രെനോ 826 ജിപിയു എന്നിവ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ക്യാമറ സംവിധാനത്തിൽ 50 മെഗാപിക്സൽ സോണി LYT-700V പ്രധാന ക്യാമറയും (ഓഐഎസ് സഹിതം) 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. 7,600mAh ശേഷിയുള്ള വലിയ ബാറ്ററിയും 100W വയർഡ് ഫാസ്റ്റ് ചാർജിംഗും ഈ ഫോണിനെ ദീർഘനേരം ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു.
വില സംബന്ധിച്ച് പറയുകയാണെങ്കിൽ, iQOO 15Rൻറെ 8GB + 256GB മോഡലിന് 44,999 രൂപയാണ് ആരംഭ വില. 12GB + 256GB മോഡൽ 47,999 രൂപക്കും 12 ജിബി + 512GB മോഡൽ 52,999 രൂപക്കും ലഭ്യമാണ്. ആമസോൺ, ഐക്യുഓ ഇന്ത്യ സ്റ്റോർ, വിവോ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി പ്രീ-ബുക്കിംഗ് ആരംഭിച്ചു. എച്ച്‍ഡിഎഫ്‍സി, ആക്സിയ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 4,000 രൂപയുടെ വിലക്കിഴിവും ലഭ്യമാണ്.
.jpg)


