ബാറ്ററി കരുത്തില്‍ വരുന്നു ഐക്യു ഇസഡ്11എക്‌സ് 5ജി

iq


ജനപ്രിയ ഇസഡ് സീരീസിലെ ഏറ്റവും പുതിയ മോഡലായ ഐക്യു ഇസഡ്11എക്‌സ് 5ജി ഫോണ്‍ (iQOO Z11x 5G) ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. മാർച്ച് 12-ന് ഉച്ചയ്ക്ക് 12 മണിക്ക് ഐക്യു ഇസഡ്11എക്‌സ് 5ജി ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ, ആമസോണിൽ ഫോണിനായുള്ള പ്രത്യേക പേജും ലൈവായിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന ഐക്യു ഇസഡ്11എക്‌സ് 5ജിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

tRootC1469263">


ഐക്യു ഇസഡ്11എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിലെ 7200 എംഎഎച്ച് ഭീമൻ ബാറ്ററിയാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 40 മണിക്കൂർ വരെ വീഡിയോ കാണാമെന്നും 15 മണിക്കൂർ തുടർച്ചയായി ഗെയിം കളിക്കാമെന്നും ഐക്യു ഉറപ്പുനൽകുന്നു. 44 വാട്‌സ് ഫാസ്റ്റ് ചാർജിങ്ങും റിവേഴ്‌സ് ചാർജിങ് സൗകര്യവും ഇതിലുണ്ട്. അതായത്, ഈ ഫോൺ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യാം. ആറ് വര്‍ഷക്കാലം ബാറ്ററിയുടെ ആരോഗ്യം മികച്ചതായിരിക്കുമെന്നും ഐക്യു വാഗ്‌ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസം നൽകുന്ന കാര്യമാണ്.


വേഗതയുടെ കാര്യത്തിൽ ഐക്യു ഫോണുകൾ എതിരാളികളേക്കാള്‍ ഒരുപടി മുന്നിലാണ് എന്നാണ് വിലയിരുത്തലുകള്‍. ആ പേര് നിലനിർത്താൻ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ (MediaTek Dimensity 7400 Turbo) ചിപ്‌സെറ്റാണ് ഐക്യു ഇസഡ്11എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. AnTuTu ബെഞ്ച്മാർക്ക് ടെസ്റ്റിൽ ഈ പ്രൊസസർ 10 ലക്ഷത്തിലധികം പോയിന്‍റുകള്‍ നേടി. ഗെയിമിങ്ങും മറ്റ് ഒന്നിലധികം ജോലികളും (മൾട്ടി ടാസ്‌കിങ്) വളരെ എളുപ്പത്തിലും തടസങ്ങളില്ലാതെയും ചെയ്യാൻ ഇത് സഹായിക്കും. മുൻ മോഡലായ ഇസഡ്10എക്‌സിനേക്കാൾ മികച്ച പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.


ഐക്യു ഇസഡ്11എക്‌സ് 5ജി ഫോണിന്‍റെ ഡിസൈനിലേക്ക് വന്നാൽ, മിന്‍റ് ഗ്രീൻ, ബ്ലാക്ക് എന്നീ രണ്ട് ആകർഷകമായ നിറങ്ങളിലാണ് ഫോൺ വരുന്നത്. 6.78 ഇഞ്ചിന്‍റെ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാകും ഫോണിലുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വീഡിയോ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴും മികച്ച അനുഭവം നൽകും.

ഫോട്ടോ എടുക്കാൻ ഇഷ്ടപ്പെടുന്നവർക്കായി 50-മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറയും 32-മെഗാപിക്‌സലിന്‍റെ സെൽഫി ക്യാമറയും ഐക്യു ഇസഡ്11എക്‌സ് 5ജി ഹാന്‍ഡ്‌സെറ്റില്‍ ഉണ്ടാകുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6-ൽ (OriginOS 6) പ്രവർത്തിക്കുന്ന ആദ്യത്തെ ഫോണുകളിലൊന്നാകും ഇത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഐപി68, ഐപി69 റേറ്റിങ്ങുകളും ഈ ഫോണിനുണ്ട്.


iQOO Z11x 5G സ്മാർട്ട്ഫോണിന് ഇന്ത്യയില്‍ ഏകദേശം 23,000 രൂപയ്ക്കുള്ളിലായിരിക്കും വിലയെന്നാണ് പ്രതീക്ഷ. ഇതിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ആവശ്യക്കാർ കൂടുമെന്നാണ് കരുതുന്നത്. മാർച്ച് 12-ലെ ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഐക്യുവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഐക്യു ഇസഡ്11എക്‌സ് 5ജി ഫോൺ വാങ്ങാം.
 

Tags