ഗെയിമിംഗ് പ്രേമികൾക്ക് സന്തോഷ വാർത്ത...! iQOO 15T ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ഐക്യൂവിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ iQOO 15T ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചൈനയിൽ ഇതിനകം വിപണിയിലെത്തിയ ഈ മോഡൽ വൻ ബാറ്ററി ശേഷിയും കരുത്തുറ്റ പെർഫോമൻസും മുൻനിർത്തിയാണ് ഇന്ത്യയിലെത്തുന്നത്. കമ്പനി ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ചോർന്നുകിട്ടിയ വിവരങ്ങൾ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
6.82 ഇഞ്ച് വലിപ്പമുള്ള എൽടിപിഒ അമോലെഡ് ഫ്ലാറ്റ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റോടു കൂടി എത്തുന്ന സ്ക്രീൻ ദൃശ്യങ്ങൾക്ക് കൂടുതൽ വ്യക്തതയും മിനുസമാർന്ന അനുഭവവും നൽകുന്നു. പുറംവെളിച്ചത്തിൽ മികച്ച കാഴ്ച ലഭിക്കാനായി 4,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഫോണിൽ ലഭ്യമാണ്. മീഡിയടെക്കിന്റെ അത്യാധുനിക ഡൈമൻസിറ്റി 9500 മോൺസ്റ്റർ എഡിഷൻ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ഇതിനൊപ്പം ഗെയിമിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താനായി പ്രത്യേക Q3 കസ്റ്റം ഇ-സ്പോർട്സ് ചിപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. റിയൽ-ടൈം റേ ട്രേസിംഗും ഫ്രെയിം ഇന്റർപൊളേഷനും പോലുള്ള സംവിധാനങ്ങൾ ഇതിലൂടെ ലഭ്യമാകും.
Also Read:B-52 ബോംബർ പതിറ്റാണ്ടുകൾക്ക് മുമ്പ് വിരമിക്കേണ്ടതായിരുന്നു: അമേരിക്ക അനുവദിച്ചില്ല, പിന്നിലെ അമ്പരപ്പിക്കുന്ന കാരണങ്ങൾ!
സ്റ്റോറേജ് വിഭാഗത്തിൽ 16GB വരെ LPDDR5X റാമിനൊപ്പം 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും നൽകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഉയർന്ന നിലവാരമുള്ള ഗെയിമിംഗും മൾട്ടിടാസ്കിംഗും ഇഷ്ടപ്പെടുന്നവരെയാകും ഈ മോഡൽ ലക്ഷ്യമിടുക. 200 മെഗാപിക്സൽ സാംസങ്ങ് S5KHP5 പ്രൈമറി സെൻസറും 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ചേർന്ന ഡ്യുവൽ ക്യാമറ സംവിധാനമാണ് പിൻഭാഗത്തുള്ളത്. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് നൽകിയിട്ടുണ്ട്.
ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 8,000mAh ശേഷിയുള്ള സിലിക്കൺ-കാർബൺ ബാറ്ററിയാണ്. ബാറ്ററി വലുതാണെങ്കിലും ഫോണിന്റെ സ്ലിം രൂപകൽപ്പനയിൽ മാറ്റം വരുത്തില്ലെന്നാണ് സൂചന. 100W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഫോണിലുണ്ടാകും. 2026 ഡിസംബറോടെ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് സാധ്യതയെന്നും, ഏകദേശം 60,000 രൂപയായിരിക്കും ഇതിന്റെ പ്രാരംഭ വിലയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും ലോഞ്ച് സമയത്ത് വിലയിലും മറ്റ് വിവരങ്ങളിലും മാറ്റങ്ങൾ വരാം.
.jpg)

