ഇന്ത്യയിലെ 70 ശതമാനം ഐ ഫോൺ യൂസേഴ്സും ചെയ്യുന്ന ഈ മണ്ടത്തരം നിങ്ങളും ചെയ്യാറുണ്ടോ?

iphone

ഇന്ത്യയിൽ ഐ ഫോണിനുള്ള ആ​രാധകരുടെ എണ്ണം വളരെ വലുതാണ്. മികച്ച കാമറയ്ക്കും യൂസർ എക്സ്പീരിയൻസിനുമൊക്കെ വേണ്ടിയാണ് ഐ ഫോൺ വാങ്ങുന്നത്. എന്നാൽ ഐ ഫോൺ വാങ്ങി ഈ മണ്ടത്തരം നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ പ്രതീക്ഷിച്ച എക്സ്പീരിയൻസൊന്നുമായിരിക്കില്ല ഫോണിൽ നിന്നും ലഭിക്കുന്നത്. പലരുടേയും കാമറ ക്വാളിറ്റി കുറയുന്നതായാണ് പറയുന്നത്. ഇതിനുള്ള ഒരു കാരണം നിങ്ങൾ ഈ ചെയ്യുന്ന കാര്യമാണ്.

tRootC1469263">

ഇന്ത്യയിൽ 70% ആൾക്കാരും ഐഫോൺ വാങ്ങിച്ചിട്ട് ലെൻസിനൊന്നും സംഭവിക്കാതിരിക്കാൻ ലെൻസ് പ്രൊട്ടക്ടർ (Lens Protector) ലെൻസിന്റെ മുകളിൽ ഒട്ടിച്ചു കൊടുക്കും. ഇതുണ്ടാക്കുന്നത് വലിയ പ്രശ്നങ്ങളാണ്. എന്നാൽ ഐഫോണിന്റെ കാമറയ്ക്ക് ഒരു ലെൻസ് പ്രൊട്ടക്ഷന്റെ ആവശ്യമില്ല.ആപ്പിൾ ഐഫോൺ ക്യാമറയുടെ ഗ്ലാസ് ആയി ഉപയോഗിക്കുന്നത് സഫയർ ക്രിസ്റ്റൽ ആണ്. ഇത് സാധാരണ ഗ്ലാസിനേക്കാൾ വളരെ ഹാർഡസ്റ്റ് ആയ മെറ്റീരിയൽ ആയതുകൊണ്ട് തന്നെ ഇതിൽ അത്ര പെട്ടെന്ന് സ്ക്രാച്ച് വീഴില്ല.

എന്നാൽ ഇതിനു പുറമെ, പ്രൊട്ടക്ഷന് വേണ്ടി റിങുകൾ ഉപയോഗിക്കുമ്പോൾ അത് കാമറയുടെ പ്രകടനത്തെ മോശമായി ബാധിക്കും. ഈ റിങ് പിന്നീട് ഊരി മാറ്റാൻ ശ്രമിക്കുമ്പോൾ ക്യാമറയുടെ ഫ്രെയിം അടക്കം ഊരിവരാനോ അല്ലെങ്കിൽ റിങ് ഊരാൻ പറ്റാത്ത അവസ്ഥയുണ്ടാകാനോ സാധ്യതയുണ്ട്. മറ്റൊരു പ്രധാന പ്രശ്നം, ഉപയോഗിക്കുന്ന ആ റിങ്ങിൽ പെട്ടെന്ന് സ്ക്രാച്ച് വീഴും എന്നതാണ്. കൂടാതെ, രാത്രിയിൽ ഫോട്ടോ എടുക്കുമ്പോൾ ലൈറ്റിൽ നിന്ന് വലിയ രീതിയിലുള്ള റിഫ്ലക്ഷൻ (Reflection) ഉണ്ടാകാനും ഇത് കാരണമാകും. അതുകൊണ്ട്, ക്യാമറ ലെൻസിൽ പ്രൊട്ടക്ഷൻ റിങ് ഇടാതെ ഐഫോൺ ക്യാമറ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

Tags