ആപ്പിളിന്റെ സ്വർണ ലോഗോയുള്ള സ്‌പെഷ്യൽ ഐഫോൺ 15 പ്രോ

google news
sag

പ്രീമിയം ലുക്കിലുളള ഐഫോണുകളുടെ ആഡംബര എഡിഷനുകൾ പുറത്തിറക്കി. കാവിയാർ എന്ന ബ്രാൻഡാണ് ഐഫോണുകളുടെ ആഡംബര എഡിഷനുകൾ വിപണിയിൽ എത്തിക്കുന്നത്. ഐഫോൺ 15 സീരീസിലെ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയുടെ ആഡംബര എഡിഷനുകളാണ് വിപണിയിൽ പുറത്തിറക്കിയത്. സാധാരണ പുറത്തിറക്കുന്ന ഐഫോണിനേക്കാൾ ആകർഷകമായ ഡിസൈനിലാണ് ഈ ആഡംബര എഡിഷനുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഉപയോക്താക്കൾക്ക് ഇവയുടെ പ്രതലത്തിൽ സ്വന്തം പേരോ, മറ്റെന്തെങ്കിലും അക്ഷരങ്ങളോ ആലേഖനം ചെയ്യാൻ സാധിക്കും.

6.7 ഇഞ്ച് വരെ പ്രോ മോഷൻ സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ, ആപ്പിൾ എ17 പ്രോ ബയോണിക് എസ്ഒസി, 8 ജിബി റാം, 1ടിബി വരെ സ്റ്റോറേജ്, 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറകൾ, 12 മെഗാപിക്സൽ ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ, യുഎസ്ബി -സി പോർട്ട് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. അൾട്രാ ഗോൾഡ്, ടൈറ്റൻ ബ്ലാക്ക്, സ്റ്റാറി നൈറ്റ്, ഡാർക് റെഡ് എന്നീ കളർ വേരിയന്റുകളിലാണ് ഇവ ലഭിക്കുക. ഐഫോൺ 15 പ്രോ/പ്രോ മാക്സ് ഡാർക്ക് റെഡിന് 6,09,883 രൂപയും, ഐഫോൺ 15 പ്രോ അൾട്രാ ഗോള്‍ഡിന് 7,38,673 രൂപയും, ഐഫോൺ 15 പ്രോ മാക്സ് അൾട്രാ ഗോൾഡിന് 8,03,483 രൂപയുമാണ് വില. ഇവയ്ക്ക് പിന്നിലുള്ള ആപ്പിൾ ലോഗോ 24 കാരറ്റ് സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
 

Tags