റിയൽമി 16 പ്രോ പ്ലസ് 5G ഇന്ത്യൻ വിപണിയിൽ

realme
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പരമ്പരയായ റിയൽമി 16 പ്രോ സീരീസ് (Realme 16 Pro Series) ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി 16 പ്രോ 5G, റിയൽമി 16 പ്രോ പ്ലസ് 5G എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും 7,000mAh ടൈറ്റൻ ബാറ്ററിയുമാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകതകൾ.
tRootC1469263">
റിയൽമി 16 പ്രോ പ്ലസ് 5G മോഡലിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 (Snapdragon 7 Gen 4) ചിപ്‌സെറ്റാണുള്ളത്. അതേസമയം, റിയൽമി 16 പ്രോ 5G മോഡലിൽ ഡൈമെൻസിറ്റി 7300 മാക്സ് (Dimensity 7300 Max) ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. പ്രോ പ്ലസ് മോഡലിന് 144Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.8 ഇഞ്ച് അമലോഡ് (AMOLED) ഡിസ്‌പ്ലേയാണുള്ളത്. സാധാരണ മോഡലിന് 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.
രണ്ട് ഫോണുകളിലും 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമുണ്ട്. എന്നാൽ പ്രോ പ്ലസ് മോഡലിൽ അധികമായി ഒരു 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി രണ്ട് ഫോണുകളിലും 50 മെഗാപിക്സൽ മുൻ ക്യാമറയുണ്ട്.
80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh കൂറ്റൻ ബാറ്ററിയാണ് രണ്ട് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0 (Realme UI 7.0)-ലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. ഈ മോഡലിന്റെ പ്രാരംഭ വില 31,999 രൂപയാണ് (8GB RAM + 128GB സ്റ്റോറേജ്).
ഇതിന്റെ അടിസ്ഥാന വകഭേദത്തിന് (8GB RAM + 128GB) 39,999 രൂപയാണ് വില. 12GB RAM + 256GB സ്റ്റോറേജ് ഉള്ള ടോപ്പ് എൻഡ് മോഡലിന് 44,999 രൂപയാകും. ജനുവരി 9 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും (Flipkart) റിയൽമി വെബ്സൈറ്റിലൂടെയും ഫോണുകൾ വിൽപ്പനയ്‌ക്കെത്തും. മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ എന്നീ നിറങ്ങൾക്ക് പുറമെ ഇന്ത്യയ്ക്കായി പ്രത്യേകമായി ഓർക്കിഡ് പർപ്പിൾ, കാമെലിയ പിങ്ക് നിറങ്ങളിലും ഈ ഫോണുകൾ ലഭ്യമാകും

Tags