ഐക്യൂ ഇസഡ്11 ഓഗസ്റ്റ് 20-ന് ഇന്ത്യയിൽ എത്തും

iQOO Z11 will arrive in India on August 20.

 ഐക്യൂവിന്റെ പുതിയ ഇസഡ് സീരീസ് സ്മാർട്ട്ഫോണായ ഐക്യൂ ഇസഡ്11 (iQOO Z11) ഓഗസ്റ്റ് 20-ന് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നു. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ വില, ഡിസ്പ്ലേ, ബാറ്ററി തുടങ്ങിയ പ്രധാന സവിശേഷതകൾ കമ്പനി പുറത്തുവിട്ടു. രണ്ട് കളർ ഓപ്ഷനുകളിലെത്തുന്ന ഈ ഫോണിന് കരുത്തേകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റാണ്.

ഇന്ത്യയിൽ 40,000 രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വില. റെഡ്മി ടർബോ 5, മോട്ടറോള എഡ്ജ് 70 പ്രോ തുടങ്ങിയ ഫോണുകളായിരിക്കും ഇതിന്റെ പ്രധാന എതിരാളികൾ. 1.5കെ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.8 ഇഞ്ച് വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. കൂടാതെ കൺഫർട്ട് ലെവലുകൾ, സ്ലീപ്പ് കംഫർട്ട് മോഡ്, ആന്റി-ഫാറ്റീഗ് ബ്രൈറ്റ്നസ് അഡ്ജസ്റ്റ്മെന്റ് തുടങ്ങിയ ഐ പ്രൊട്ടക്ഷൻ ഫീച്ചറുകളും ഇതിലുണ്ട്.

ചൈനീസ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ പതിപ്പിൽ 7,050mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. എഐ ക്യാപ്ഷൻസ്, എഐ ക്രിയേഷൻ, എഐ റൂട്ടിങ്, സർക്കിൾ ടു സെർച്ച് തുടങ്ങിയ ആധുനിക എഐ ഫീച്ചറുകളും ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തുന്ന ഈ സ്മാർട്ട്ഫോൺ ഓറോറ ഗ്രീൻ, സെലസ്റ്റിയൽ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ഇന്ത്യയിൽ വിപണിയിലെത്തുന്നത്.

Tags