ചാറ്റ് ജി.പി.ടിയിൽ ഇമേജ് ജനറേഷൻ ഇനി വളരെ എളുപ്പം
Dec 19, 2025, 18:30 IST
ഉപയോഗ സൗകര്യത്തിന് കൂടുതൽ പ്രധാന്യം നൽകി ചാറ്റ് ജി.പി.ടിയുടെ ഇമേജ് ജനറേഷൻ അപ്ഡേഷൻ. ജി.പി.ടി ഇമേജ് 1.5ലാണിത്. ഇമേജുകൾക്കായി പ്രത്യക വിൻഡോ ആണ് മാറ്റത്തിൽ പ്രധാനം. ദൈർഘ്യമേറിയ പ്രോംപ്റ്റുകൾ എഴുതാൻ താൽപര്യമില്ലാത്തവർക്കും വേഗത്തിൽ ഫലം വേണ്ടവർക്കും ഇത് സൗകര്യപ്രദമാണ്.
tRootC1469263">പ്രോംപ്റ്റിൽ പ്രത്യേകം ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ, ലൈറ്റിംഗ്, ലേ ഔട്ട്, മുഖഭാവങ്ങൾ എന്നിവ വെറുതെ മാറ്റിമറിക്കില്ല. ചിത്രത്തിനുള്ളിലെ എഴുത്തുകളടക്കമുള്ളവ ഇനി കൂടുതൽ വ്യക്തമാകുമെന്നും ഓപൺ എ.ഐ പറയുന്നു. ഇമേജ് ജനറേഷൻ സമയവും കുറച്ചിട്ടുണ്ട്. ചാറ്റ് ജി.പി.ടി മൊബൈലിലും വെബിലും സൈഡ് ബാറിലാണ് ഇമേജ് ടാബ് ഉൾപ്പെടുത്തിയിട്ടുള്ളത്.
.jpg)


