എച്ച്പി ഓംനിപാഡ് 12 വിപണിയിലെത്തി
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓംനിപാഡ് 12 എച്ച്പി ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു.ലാപ്ടോപ്പിന്റെ ഉൽപാദനക്ഷമതയും ടാബ്ലെറ്റിന്റെ പോർട്ടബിലിറ്റിയും ഒരുപോലെ ഒത്തുചേരുന്ന ഈ ഉപകരണം,വിദ്യാർത്ഥികൾ, എംഎസ്എംഇകൾ, യുവ പ്രൊഫഷണലുകൾ എന്നിവർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
വേർപെടുത്താവുന്ന കീബോർഡുള്ള ഇതിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രൊസസറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 400 നിറ്റ്സ് തെളിച്ചവും 90 ഹെർട്ട്‌സ് റീഫ്രെഷ് റേറ്റുമുള്ള 12 ഇഞ്ച് 2കെ മൾട്ടി-ടച്ച് ഡിസ്പ്ലേ, 18 മണിക്കൂർ വരെ ബാറ്ററി ലൈഫ്, 600 ഗ്രാം ഭാരം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. കൂടാതെ മികച്ച വീഡിയോ കോളുകൾക്കായി ക്വാഡ് സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, 8 എംപി ഫ്രണ്ട്, 13 എംപി പിൻ ക്യാമറകളും ഇതിലുണ്ട്.
8 ജിബി എൽപിഡിഡിആർ 5 റാമും മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഇതിൽ ലഭ്യമാണ്.
ഡെനിം ബ്ലൂ, മെറ്റിയർ സിൽവർ നിറങ്ങളിൽ ലഭ്യമായ എച്ച്പി ഓംനിപാഡ് 12ന്റെ പ്രാരംഭ വില 48,999 രൂപയാണ്. എച്ച്പി ഓൺലൈൻ സ്റ്റോർ, ആമസോൺ,ഫ്ലിപ്കാർട്ട്, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 5,000 രൂപ ക്യാഷ്ബാക്കും പ്രമുഖ എഐ ടൂളുകളുടെ 1 വർഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനും ലോഞ്ച് ഓഫറായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
''എച്ച് പിയിൽ, സാങ്കേതികവിദ്യ ആളുകൾ അത് ഉപയോഗിക്കു രീതിയെ പ്രതിഫലിപ്പിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു . പുതിയ കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാർത്ഥികൾ മുതൽ സ്വന്തം ബിസിനസുകൾ നടത്തുന്ന എംഎസ്എംഇകളും ഡിജിറ്റൽ അവസരങ്ങൾ ഉപയോഗിക്കുന്ന ആദ്യ ഉപഭോക്താക്കൾ - ഇന്ത്യയിലെ വൈവിധ്യമാർന്നതും വളരുന്നതുമായ ഉപഭോക്ത അടിത്തറയ്ക്കായി എച്ച്പി ഓംനിപാഡ് 12, പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നു . ഒരു ലാപ്ടോപ്പിന്റെ ഉൽപാദനക്ഷമതയും ഒരു ടാബ്ലെറ്റിന്റെ വഴക്കവും സംയോജിപ്പിച്ചുകൊണ്ട്, ഇന്ത്യ പഠിക്കു, പ്രവർത്തിക്കു, സൃഷ്ടിക്കു രീതിക്ക് ലളിതവും അവബോധജന്യവും വൈവിധ്യപൂർണ്ണവുമായ അനുഭവം നൽകുന്ന ഒരു ഉപകരണം ഞങ്ങൾ സൃഷ്ടിച്ചുവെന്ന് , എച്ച്പി ഇന്ത്യ പേഴ്സണൽ സിസ്റ്റംസ് സീനിയർ ഡയറക്ടർ വിനീത് ഗെഹാനി പറഞ്ഞു.
.jpg)

