ഗൂഗിളിൽ കൂട്ടപിരിച്ചു വിടൽ


വാഷിങ്ടൺ: നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ. ഡിവൈസ് യൂണിറ്റായ ആൻഡ്രോയിഡ് സോഫ്റ്റ്വെയർ, പിക്‌സൽ ഫോണുകൾ, ക്രോം ബ്രൗസർ എന്നിവയിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്. ജനുവരിയിൽ ഈ യൂണിറ്റിലെ ജോലിക്കാർക്ക് വോളണ്ടറി എക്‌സിറ്റ് ഓഫർ നൽകിയതിന് ശേഷമാണ് ലേ ഓഫ് നടത്തുന്നതെന്നാണ് ദി ഇൻഫർമേഷന്റെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം പ്ലാറ്റ്‌ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവർത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു.
ഇതിനായി ജനുവരിയിൽ വോളന്ററി എക്‌സിറ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ ചില ലേ ഓഫുകൾ കൂടി ഞങ്ങൾ നടത്തി- എന്ന് ഗൂഗിൾ സ്‌പോക്ക്‌പേഴ്‌സൺ പറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിലും ലേ ഓഫുകൾ നടന്നിരുന്നു. എന്നാൽ ചില ടീമുകളെ മാത്രമായിരുന്നു ഇത് ബാധിച്ചത്. 2023 ജനുവരിയിൽ ഗൂഗിൾ 12,000 തൊഴിൽ ഒഴിവാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇത് ആഗോള തൊഴിലാളികളുടെ 6 ശതമാനമാണെന്നാണ് കണക്ക്.
