'പോക്കറ്റ് മണി'യെ അടുത്തറിയാം: പ്രചാരണത്തിന് സിനിമയുമായി ഗൂഗിൾ പേ

Get to know 'Pocket Money': Google Pay uses film to promote it

കൊല്ലം: കൗമാരക്കാർക്കായി ഗൂഗിൾ പേ അവതരിപ്പിച്ച ‘പോക്കറ്റ് മണി' ഫീച്ചറിന്റെ പ്രചാരണത്തിനായി വ്യത്യസ്തമായ ഹ്രസ്വ സിനിമകൾ പുറത്തിറക്കി. എൻപിസിഐയുമായി സഹകരിച്ച് യുപി ഐ സർക്കിൾ വഴിയാണ് ഒരുക്കിയിരിക്കുന്നത്. പരസ്യ ഏജൻസി ടിബിഡബ്ല്യുഎ/ലിന്റാസ് ആണ് കാമ്പയിനിനു പിന്നിൽ.

കൗമാരക്കാർ ഡിജിറ്റൽ പേമെന്റുകൾക്കായി അച്ഛനമ്മമാരെ ആശ്രയിക്കുന്ന ദൈനംദിന സാഹചര്യങ്ങളാണ് സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നത്. കൗമാരക്കാരുടെ യുപിഐ ഐഡി അച്ഛനമ്മമാരുടെ ബാങ്ക് അക്കൗണ്ടുമായി സുരക്ഷിതമായി ബന്ധിപ്പിക്കാൻ ഈ ഫീച്ചർ സഹായിക്കും. കുട്ടികൾക്ക് സ്വന്തമായി ഇടപാടുകൾ നടത്താമെങ്കിലും ഓരോ പേമെന്റിലും രക്ഷിതാക്കൾക്ക് പൂർണ നിയന്ത്രണം ഉണ്ടാകും. 

പതിനഞ്ചുകാരനായ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയാണ് സിനിമകളിലെ പ്രധാന ആകർഷണം. ട്യൂഷൻ ക്ലാസുകളിൽ പോകുമ്പോഴും ഐപിഎല്ലിൽ റെക്കോഡുകൾ തകർക്കുമ്പോഴും കൗമാരക്കാർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും പാലിക്കേണ്ട ഉത്തരവാദിത്വത്തെയുമാണ് ഗൂഗിൾ പേ മുന്നോട്ടുവയ്ക്കുന്നത്.

ഐപിഎൽ 2026 സീസണിലുടനീളം ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ക്യാമ്പയിൻ സജീവമായിരിക്കും. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി യുവതലമുറയെ സാമ്പത്തിക സാക്ഷരതയിലേക്ക് നയിക്കുന്നതിൽ ഈ നീക്കം വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

Tags