അടിമുടി മാറാനൊരുങ്ങി ഗൂഗിള്‍ ആപ്പ് ഐക്കണുകള്‍
നിര്‍മിത ബുദ്ധിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ ആപ്പുകളുടെ ഐക്കണുകളുടെയും ഡിസൈന്‍ മാറ്റാനൊരുങ്ങുകയാണ് ഗൂഗിള്‍. ഗ്രേഡിയന്റ് ശൈലിയിലുള്ള നിറങ്ങളുമായാണ് ഐക്കണുകളുടെ പുതിയ ഡിസൈന്‍. ഇതോടെ ഉപയോക്താക്കള്‍ക്ക് ആപ്പുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
മുമ്പ് എല്ലാ ആപ്പുകള്‍ക്കും നീല, മഞ്ഞ, പച്ച. ചുവപ്പ് എന്നി നാല് നിറങ്ങള്‍ മാത്രമായിരുന്നു ഗൂഗിള്‍ ഐക്കണുകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, സമാനമായ നിറങ്ങളായതിനാല്‍ ആപ്പുകളെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന വിമര്‍ശനം ഉണ്ടായിരുന്നു. ഈ പരാതി പരിഹരിക്കാനാണ് ഗുഗിള്‍ തങ്ങളുടെ വര്‍ക്ക്‌സ്‌പേസ് ആപ്പുകളുടെ ഐക്കണ്‍ ഡിസൈനില്‍ പുതിയ മാറ്റം കൊണ്ടുവരുന്നത്.
ഗ്രേഡിയന്റ് ശൈലിയില്‍ ഒന്നില്‍ കൂടുതല്‍ നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഐക്കണുകള്‍. ഗൂഗിള്‍ ഡ്രൈവ്. ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ ഷീറ്റ്‌സ്. ഗൂഗിള്‍ സ്ലൈഡ്‌സ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ്, ജിമെയില്‍, ഗൂഗിള്‍ കലണ്ടര്‍. ഗൂഗിള്‍ വോയ്‌സ്, ഗൂഗിള്‍ ഫോംസ്, ഗൂഗിള്‍ സൈറ്റ്‌സ് തുടങ്ങിയവയുടെ ഐക്കണുകളാണ് മാറുന്നത്. വര്‍ക്ക്‌സ്‌പേസ് ആപ്പുകളുടെ വേഗം തിരിച്ചറിയാന്‍ സാധിക്കുമെന്നതിനാല്‍ ആപ്പുകളുടെ ഉപയോഗം കൂടുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
.jpg)

