ചില ചോദ്യങ്ങൾക്ക് ഗൂഗിൾ ഇന് എഐ അവലോകനം നൽകില്ല

google.jpg

ആരോഗ്യവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് ഇനി ഗൂഗിളിൽ എഐ ഓവർവ്യൂ ലഭിക്കില്ല. എഐ നൽകുന്ന അവലോകനങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉൾപ്പെടുന്നു എന്നുള്ളതിനാലാണ് ഗൂഗിളിന്റെ തീരുമാനം.

കരൾ രക്തപരിശോധനയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ശരിയായ വിവരങ്ങളല്ല എഐ നൽകുന്നത് എന്ന് ദി ഗാർഡിയൻ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ആരോഗ്യത്തെ പറ്റിയു‍ള്ള ചോദ്യങ്ങൾക്ക് എഐ അവലോകനം നീക്കം ചെയ്തതിനെ പറ്റി ചോദിച്ചപ്പോൾ വ്യക്തമായ മറുപടി വിഷയത്തെ പറ്റി ദി ഗാർഡിയന് നൽകാൻ ഗൂഗിളിന്റെ വക്താവ് തയ്യാറായതുമില്ല. മെച്ചപ്പെടുത്തലുകൾ വരുത്താൻ പ്രവർത്തിക്കുകയാണ് എന്നാണ് വിഷയത്തെ പറ്റിയു‍ള്ള ചോദ്യത്തിന് മറുപടി നൽകിയത്.

tRootC1469263">

ബ്രിട്ടീഷ് ലിവർ ട്രസ്റ്റിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് പോളിസി ഡയറക്ടർ വനേസ ഹെബ്ഡിച്ച് ഗൂഗി‍ളിന്റെ ഈ തീരുമാനത്തെ “മികച്ച വാർത്ത” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ക‍ഴിഞ്ഞ വർഷം ആരോഗ്യ വിഷയങ്ങളെ പറ്റിയുള‍്ള തെരച്ചിലുകൾ മെച്ചപ്പെടുത്തുന്നതിനായി ഗൂഗിൾ പുതിയ അപ്ഡേറ്റുകൾ കൊണ്ടുവന്നിരുന്നെങ്കിലും AI- ജനറേറ്റഡ് മെഡിക്കൽ വിവരങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോ‍ഴും നിലനിൽക്കുന്നുണ്ട്.

Tags