ഐഫോണ്‍ 18 സീരീസ് കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത

 iPhone 18 series


2026-ൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 സീരീസിന്റെ വില സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്ത്. അടിസ്ഥാന മോഡലുകൾക്ക് മുൻഗാമികളുടെ അതേ വില നിലനിർത്താൻ ആപ്പിൾ ശ്രമിക്കുമ്പോൾ, മെമ്മറി ചിപ്പുകളുടെ വില വർധനവ് കാരണം ഉയർന്ന സ്റ്റോറേജ് വേരിയന്റുകൾക്ക് വില കൂടിയേക്കുമെന്നാണ് സൂചന.

ഐഫോണ്‍ 18 സീരീസിന്‍റെ വില നിശ്ചയിക്കുന്നതില്‍ ആപ്പിള്‍ അഗ്രസീവായ തന്ത്രം സ്വീകരിച്ചേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ 18 മോഡലുകളുടെ വില ഐഫോണ്‍ 17 സീരീസിനോട് ഏതാണ് അതേ രീതിയില്‍ പിടിച്ചുനിര്‍ത്താനാണ് ആപ്പിളിന്‍റെ ശ്രമം. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് ഫോണ്‍ മോഡലുകളുടെ ബേസ് സ്റ്റോറേജ് മോഡലുകളിലാവും ഈ വില നിശ്ചയിക്കല്‍ തന്ത്രം ആപ്പിള്‍ പ്രയോഗിക്കുക. മെമ്മറി ചിപ്പുകളുടെ വില രാജ്യാന്തര വിപണിയില്‍ കൂടുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന സ്റ്റോറേജ് മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതമായേക്കും. സാംസങ് ഗാലക്‌സി എസ്26 സീരീസ് ഫോണ്‍ മോഡലുകളുടെ ലോഞ്ച് തന്ത്രത്തിന് സമാനമാണിത്. ഗാലക്‌സി എസ്26 അള്‍ട്രയുടെ വില സാംസങ് നിലനിര്‍ത്തിയപ്പോള്‍ ഗാലക്‌സി എസ്26, ഗാലക്‌സി എസ്26 പ്ലസ് എന്നിവയുടെ വില ആപ്പിള്‍ ഉയര്‍ത്തിയിരുന്നു.

മെമ്മറി ചിപ്പുകളുടെ വില ഉയര്‍ന്നത് സാംസങും, വിവോയും റിയല്‍മിയുടെ പോലുള്ള വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളെ അവരുടെ നിലവിലെ മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ആപ്പിളിന് എത്രകാലം ഐഫോണുകളുടെ വില അധികം വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാകും എന്ന് വ്യക്തമല്ല.
 

Tags