സ്മാർട്ട് വാച്ച് നോക്കി നടക്കുന്നവർക്ക് സുവർണാവസരം; വൻ ഓഫറുകളുമായി ആമസോൺ
പുതിയ വർഷത്തെ ആദ്യത്തെ ഓഫർ സെയിലുമായി ആമസോൺ എത്തിയിരിക്കുകയാണ്. ഫോൺ മുതൽ ഗൃഹോപകരണങ്ങൾ വരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് വീണുകിട്ടിയിരിക്കുന്നത്. നാളുകളായി സ്മാർട്ട് വാച്ച് എന്ന മോഹവുമായി നടക്കുന്ന ഒരുപാട് പേർ കാണും. പ്രീമിയം സ്മാർട്ട് വാച്ച് എന്ന മോഹം അധികം ചിലവില്ലാതെ സ്വന്തമാക്കാവുന്ന ഓഫറുകളും ആമസോൺ റിപ്പബ്ലിക് ഡേ സെയിലിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
tRootC1469263">റെഡ്മി, ബോട്ട്, നോയ്‌സ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള വിവിധ തരം സ്മാർട്ട് വാച്ചുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ചില മോഡലുകൾക്ക് 60 ശതമാനം വരെ കിഴിവുമുണ്ട്. 14,999 രൂപ വരുന്ന അമേസ്ഫിറ്റ് ബിപ് 6 മോഡൽ വാച്ച് 6,499 രൂപക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
6,999 രൂപ വിലയുള്ള റെഡ്മി വാച്ച് 5 ലൈറ്റ് 3,299 രൂപക്ക് സ്വന്തമാക്കാം. നോയിസിന്റെ പ്രീമിയം വിഭാഗത്തിലെ നോയിസ് എൻഡവർ പ്രോയും മികച്ച ഓഫറിൽ ലഭ്യമാണ്. ബഡ്ജറ്റ് റേഞ്ചിൽ വിലയേറിയ വാച്ചുകൾ വാങ്ങാനുള്ള അവസരം കൂടിയാണ് റിപ്പബ്ലിക് ഡേ സെയിലിൽ ഉപഭോക്താക്കൾക്ക് വീണ് കിട്ടിയിരിക്കുന്നത്. 14,999 രൂപ വിലയുള്ള ഫയർ-ബോൾട്ട് ടോക്ക് വെറും 1,199 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3,299 രൂപയ്ക്ക് ക്രോസ്ബീറ്റ്സ് എവറസ്റ്റ് 2.0, ബോട്ട് ക്രോം ഹൊറൈസൺ എന്നിവയും നിങ്ങൾക്ക് ബുക്ക് ചെയ്യാം.
എസ്‌ബിഐ (SBI) ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പർച്ചേസുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം അധിക കിഴിവ് ലഭിക്കുമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്കും കിട്ടും. കൂടാതെ, നോ-കോസ്റ്റ് ഇഎംഐ, കൂപ്പൺ ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയും ആമസോണിൽ ലഭ്യമാണ്. ഫിറ്റ്നസ് ട്രാക്കിങ്, ഡെയിലി ലൈഫ് ഹെൽത്ത് മോണിറ്ററിങ് അടക്കമുള്ള കാര്യങ്ങൾ ആഗ്രഹിക്കുന്നവർ മിസ് ചെയ്യാൻ പാടില്ലാത്ത ഓഫറുകളാണ് ആമസോൺ ‘സ്മാർട്ട് വെയറബിൾ’ സെക്ഷനിൽ ഒരുക്കിയിരിക്കുന്നത്.
.jpg)


