ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടിയ യുപി പെണ്‍കുട്ടി മൈക്രോസോഫ്ടില്‍ നിന്നും വാങ്ങുന്നത് ‘ഭീമന്‍’ ശമ്പളം


ഹത്രാസിലെ ഘന്‍ദാഘര്‍ സ്വദേശിയാണ് ശ്രീജന്‍. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്ഛനും വീട്ടമ്മയായ അമ്മയുമാണ് ശ്രീജനുള്ളത്. രാമചന്ദ്ര അഗര്‍വാള്‍ ഗേള്‍സ് ഇന്റര്‍ കോളേജിലാണ് പന്ത്രണ്ടാം ക്ലാസ് വരെ ശ്രീജന്‍ പഠിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കാന്‍പൂരില്‍ ഡോ അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോര്‍ ഹാന്‍ഡികാപ്ഡില്‍ പ്രവേശനം നേടി.
tRootC1469263">ഹിന്ദി മീഡിയത്തില്‍ പഠിച്ച ശ്രീജന് ഇംഗ്ലീഷ് വളരെ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ വിഷയങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടി. തോറ്റ് കൊടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ അധികം മണിക്കൂറുകളില്‍ പഠിക്കാന്‍ ചെലവഴിച്ച് അവസാനം താന്‍ എവിടെയാണോ ദുര്‍ബലമായിരിക്കുന്നത് അവിടെ ശക്തമായ അടിസ്ഥാനമുണ്ടാക്കിയെടുത്തു ശ്രീജന്‍.

ബി.ടെക് രണ്ടാം വര്‍ഷം മൈക്രോസോഫ്ടില്‍ ഇന്‍ടേണ്‍ഷിപ്പ് ലഭിച്ചു. 2023ല്‍ ടെക് ഭീമന്‍ ശ്രീജന് മുന്നോട്ട് വച്ചത്, ഫുള്‍ ടൈം ജോലിയാണ്. അതിനായി 50 ലക്ഷം രൂപ ശമ്പളമായും വാഗ്ദാനം ചെയ്തു.
പഠനത്തില്‍ അത്ര മിടുക്കിയായിരുന്നില്ല ശ്രീജന്‍, എന്നാല്‍ കുടുംബത്തിലെ ആദ്യ എന്‍ജിനീയര്‍ അവളാണ്. ശ്രീജന്റെ ജീവിതം വ്യക്തമാക്കുന്നത് സമര്‍പ്പണം കൊണ്ട് എന്തും നേടിയെടുക്കാം എന്നാണ്.