ഗെയിമിംഗും സ്ക്രോളിംഗും ഇനി സ്മൂത്ത് ആകും ; വൺപ്ലസ് ഫോണുകളിൽ 185Hz ഡിസ്‌പ്ലേ വരുന്നു
വൺപ്ലസ് സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് ആവേശം പകരുന്ന ഒരു പുത്തൻ ഡിസ്‌പ്ലേ അപ്‌ഡേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മാത്രം ഒതുക്കാതെ തങ്ങളുടെ ജനപ്രിയ മിഡ്-റേഞ്ച്, പ്രീമിയം ഫോണുകളിലേക്കും 185Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ വ്യാപിപ്പിക്കാൻ വൺപ്ലസ് ഒരുങ്ങുന്നതായാണ് ചൈനീസ് ടിപ്സ്റ്ററായ സ്മാർട്ട് പിക്കാച്ചു വെളിപ്പെടുത്തുന്നത്. നിലവിൽ വിപണിയിലുള്ള വൺപ്ലസ് മോഡലുകളിലെ 165Hz ഡിസ്‌പ്ലേ പാനലുകൾക്ക് പകരമായായിരിക്കും വരാനിരിക്കുന്ന ഫോണുകളിൽ അതിവേഗ 185Hz ഡിസ്‌പ്ലേകൾ കമ്പനി ഉൾപ്പെടുത്തുക.
റിപ്പോർട്ടുകൾ പ്രകാരം വൺപ്ലസിന്റെ താഴെ പറയുന്ന ജനപ്രിയ സീരീസുകളുടെ പിൻഗാമികളിൽ ഈ ഉയർന്ന റിഫ്രഷ് റേറ്റ് പാനൽ പ്രതീക്ഷിക്കാം.
വൺപ്ലസ് 16R & വൺപ്ലസ് നോർഡ് 7: നിലവിലെ വൺപ്ലസ് 15R, നോർഡ് 6 മോഡലുകൾ 165Hz ഡിസ്‌പ്ലേയാണ് നൽകുന്നത്. ഇവയുടെ അടുത്ത തലമുറ ഫോണുകളായ വൺപ്ലസ് 16R, നോർഡ് 7 എന്നിവയിൽ 185Hz ഡിസ്‌പ്ലേ പ്രധാന സവിശേഷതയായി മാറിയേക്കും.
.jpg)

