സാംസംഗ് ഗാലക്സി വാച്ച് 6 ക്ലാസിക് വിപണിയിൽ അവതരിപ്പിച്ചു

google news
sg

ചുരുങ്ങിയ കാലയളവ് കൊണ്ട് വളരെയധികം ജനപ്രീതി നേടിയ ഗാഡ്ജറ്റാണ് സ്മാർട്ട് വാച്ചുകൾ. സ്മാർട്ട്ഫോണുകളെ പോലെ തന്നെ സ്മാർട്ട് വാച്ച് വിപണിയിലും പ്രത്യേക സാന്നിധ്യമുള്ള ബ്രാൻഡാണ് സാംസംഗ്. വളരെക്കാലം ഉപയോഗിക്കാൻ സാധിക്കുന്നതിനാലും, നിരവധി ഫീച്ചറുകൾ ലഭിക്കുന്നതിനാലും ഇന്ന് മിക്ക ആളുകളും സാംസംഗിന്റെ സ്മാർട്ട് വാച്ചാണ് തിരഞ്ഞെടുക്കാനുള്ളത്. ഇത്തവണ ഉപഭോക്തൃ താൽപര്യം മെച്ചപ്പെടുത്തുന്നതിനായി സാംസംഗ് ഗാലക്സി വാച്ച് 6 ക്ലാസിക് ആണ് പുറത്തിറക്കിയിരിക്കുന്നത്. സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി വാച്ച് 6 ക്ലാസിക്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

വളരെ ആകർഷണീയമായ ഡയലുകളാണ് സാംസംഗ് ഗാലക്സി വാച്ച് 6 ക്ലാസിക്കിന് നൽകിയിരിക്കുന്നത്. 43എംഎം, 47 എംഎം എന്നിങ്ങനെ രണ്ട് വലിപ്പങ്ങളിൽ വരുന്ന സ്മാർട്ട് വാച്ചിൽ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. സഫയർ ക്രിസ്റ്റൽ സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പിക്സൽ വാച്ചിന് മുൻപായി ഏറ്റവും പുതിയ വാച്ച് ഒഎസ് റിലീസ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട് വാച്ച് കൂടിയാണിത്. സാംസംഗ് ഗാലക്സി വാച്ച് 6 ക്ലാസിക്കിന്റെ ബ്ലൂടൂത്ത്-ഓൺലി ഓപ്ഷനിലെ അടിസ്ഥാന 43 എംഎം വേരിയന്റിന് 36,999 രൂപ മുതലും, 47എംഎം സെല്ലുലാർ വേരിയന്റിന് 44,999 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.

Tags