ഇന്ധനക്ഷാമം: സോഫ്റ്റ്‌വേർ കമ്പനി സോഹോ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

Fuel shortage: Software company Zoho employees work from home

ചെന്നൈ: ഇന്ധനക്ഷാമത്തെത്തുടർന്ന് ജീവനക്കാരോട് രണ്ടാഴ്ച വീട്ടിൽനിന്ന് ജോലിചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വേർ കമ്പനി സോഹോ നിർദേശം നൽകി. മാർച്ച് 16 മുതൽ രണ്ടാഴ്ചത്തേക്കാണ് വർക്ക് ഫ്രം ഹോം അനുവദിച്ചത് . എന്നാൽ, സ്ഥാപനത്തിൽ പ്രധാന പദവികളിലുള്ളവർ സമയക്രമം സംബന്ധിച്ച് മാനേജർമാരുമായി കൂടിയാലോചിക്കണം. ഓഫീസിലെത്തുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിമിതമായ സൗകര്യങ്ങൾമാത്രമേ ലഭിക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.

tRootC1469263">

രാജ്യത്തുടനീളം പാചകവാതകക്ഷാമവും ഇന്ധനലഭ്യതയിലെ ആശങ്കകളും വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ഐ.ടി. കമ്പനിയായ എച്ച്.സി.എലും വീട്ടിൽനിന്ന് ജോലിചെയ്യാൻ ജീവനക്കാർക്ക്‌ നിർദേശം നൽകി. അവശ്യജോലികളുള്ളവർമാത്രമേ ഓഫീസിൽ വരാവൂവെന്നും ഇ-മെയിൽ സന്ദേശത്തിൽ കമ്പനി ജീവനക്കാരെ അറിയിച്ചു.
 

Tags