മോട്ടോറോള സ്‌മാർട്ട്ഫോണുകൾക്ക് ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ഓഫർ
ന്യൂഡൽഹി: ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് 2026 വിൽപ്പനയുടെ ഭാഗമായി മോട്ടോറോള സ്‌മാർട്ട്ഫോണുകൾക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷൻ, എഡ്‌ജ് 70 പ്രോ, എഡ്‌ജ് 70 പ്രോ+, മോട്ടോ ജി37 പവർ, ജി മാക്‌സ്, ജി77 പവർ, മോട്ടോറോള സിഗ്നേച്ചർ തുടങ്ങിയ മോഡലുകൾക്ക് പ്രത്യേക വില ലഭിക്കും. 50 മെഗാപിക്‌സൽ സോണി ലിറ്റിയ ക്യാമറയും 7000 എംഎഎച്ച് ബാറ്ററിയുമുള്ള എഡ്‌ജ് 70 ഫ്യൂഷന് 29,749 രൂപ മുതലും എഡ്‌ജ് 70 പ്രോയ്ക്ക് 36,999 രൂപ മുതലും എഡ്‌ജ് 70 പ്രോ+ന് 44,999 രൂപയുമാണ് ഓഫർ വില.
7000 എംഎഎച്ച് ബാറ്ററിയുള്ള മോട്ടോ ജി37 പവറിന് 15,499 രൂപ മുതലും മോട്ടോ ജി മാക്‌സിന് 19,999 രൂപ മുതലും മോട്ടോ ജി77 പവറിന് 19,999 രൂപ മുതലുമാണ് വില. പ്രീമിയം മോഡലായ മോട്ടോറോള സിഗ്നേച്ചറിന് 57,249 രൂപ മുതലാണ് വില. എഐ അധിഷ്ഠിത ഫീച്ചറുകൾ, ഉയർന്ന നിലവാരത്തിലുള്ള ക്യാമറ സംവിധാനങ്ങൾ, മികച്ച ഡിസ്പ്ലേ, ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററി എന്നിവയാണ് ഫോണുകളുടെ പ്രധാന സവിശേഷതകൾ. വിൽപ്പന ഫ്ലിപ്‌കാർട്ടിൽ ആരംഭിച്ചു. ബാങ്ക്, പ്രീപെയ്‌ഡ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ഓഫറുകൾ സ്റ്റോക്ക് ലഭ്യതയ്ക്കും നിബന്ധനകൾക്കും വിധേയമാണ്.
.jpg)


