ഈ വർഷത്തെ ആദ്യ വുൾഫ് മൂൺ ഇന്ന് ദൃശ്യമാകും
ഈ വർഷത്തെ ആദ്യ പൂർണചന്ദ്രൻ (വുൾഫ് മൂൺ) ഇന്ന് ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞൻമാർ. ഇതിന് 2026ലെ ആദ്യത്തെ പൂർണചന്ദ്രനെന്ന വിശേഷണം മാത്രമല്ലയുള്ളത്.ഈ വർഷത്തിലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂർണചന്ദ്രനിലൊന്നായിരിക്കും. ഈ ദിവസം, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള പെരിജിയിൽ ആയിരിക്കും. ഇത് ശരാശരി പൂർണചന്ദ്രനേക്കാൾ 14 ശതമാനം വലുതും 30 ശതമാനം തിളക്കമുള്ളതുമായി ദൃശ്യമാകും.
tRootC1469263">ഇന്ന് ഇന്ത്യൻ സമയം ഉച്ചക്കഴിഞ്ഞ് 3.33 ഓടെ സൂര്യാസ്തമയത്തിനുശേഷമായിരിക്കും ഈ അപൂർവ കാഴ്ച. വൈകുന്നേരം ആറ് മണിമുതൽ ഏഴ് മണിക്കുള്ളിൽ വുൾഫ് മൂൺ ദൃശ്യമാകും. അന്തരീക്ഷ മലിനീകരണമില്ലാത്ത തുറസ്സായ സ്ഥലങ്ങളിൽ നിന്നോ കുന്നിൻപ്രദേശങ്ങളിൽ നിന്നോ വീക്ഷിക്കുന്നതായിരിക്കും നല്ലത്. വുൾഫ് മൂണെന്ന പദം പുരാതന തദ്ദേശീയ അമേരിക്കൻ യൂറോപ്യൻ പാരമ്പര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്. ആ കാലങ്ങളിൽ ജനുവരി മാസങ്ങളിൽ കൊടും തണുപ്പും നീണ്ട രാത്രികളും ഭക്ഷ്യക്ഷാമവും അനുഭവപ്പെട്ടിരുന്നു. ഈ കാലങ്ങളിൽ ഭക്ഷണം തേടി അലയുന്ന ചെന്നായ്ക്കൾ പലപ്പോഴും ഓരയിടുന്നത് പതിവായിരുന്നു. അതിനാലാണ് ജനുവരിയിലെ ആദ്യ പൂർണചന്ദ്രന് പ്രതീകാത്മകമായി വുൾഫ് മൂണെന്ന പേര് നൽകിയത്.
.jpg)


