നാസയുടെ സൈറ്റിലെ തെറ്റ് കണ്ടെത്തി എട്ട് വയസുകാരൻ; രസകരമായ മറുപടിയുമായി നാസ

nasa

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ ഔദ്യോ​ഗിക സൈറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി എട്ട് വയസുകാരൻ.കുട്ടിയുടെ കണ്ടെത്തലിനെ അഭിനന്ദിച്ച് നാസയുടെ മറുപടി കൂടി വന്നതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. ബഹിരാകാശ ​ഗവേഷണങ്ങളെ ഇഷ്ടപ്പെടുകയും അവയെക്കുറിച്ച് സ്ഥിരമായി നിരീക്ഷിക്കുകയും ചെയ്യുന്ന കുട്ടിയുടെ കണ്ടെത്തൽ പിതാവാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒരു ക്രിറ്റിക്കൽ മിഷൻ അപ്ഡേറ്റ് എന്നാണ് തന്റെ മകൻ ഈ തെറ്റിനെ വിശേഷിപ്പിക്കുന്നതെന്ന് പിതാവ് കുറിച്ചു.

@musaratali എന്ന എക്സ് ഹാൻഡിലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് രസകരമായ മറുപടിയുമായി നാസയും രം​ഗത്തെത്തി. കുട്ടിയുടെ കണ്ടെത്തലിനെ പ്രശംസിച്ച നാസ, കാണാതായ അക്ഷരത്തെ കണ്ടെത്താൻ ഞങ്ങൾ ദൗത്യം ആരംഭിച്ചു കഴിഞ്ഞുവെന്നും അതിനായി ഞങ്ങൾ പുറപ്പെടുകയാണെന്നും പറഞ്ഞു. നാസയുടെ മറുപടി കണ്ട പിതാവ് ഇത് കാണുമ്പോൾ എന്റെ മകൻ തുള്ളിച്ചാടുമെന്നും ഭാവിയിൽ അപ്സൈഡ് - ഡൗൺ അസ്ട്രോണറ്റ് ആകാനാണ് അവന്റെ ആ​ഗ്രഹമെന്നും എക്സിൽ കുറിച്ചു.

കുട്ടിയുടെ നിരീക്ഷണത്തെയും റോക്കറ്റ് വിക്ഷേപണത്തോടുള്ള കൗതുകത്തെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. 

Tags