ഫാസ്റ്റ്ട്രാക്കിന്‍റെ റിവോള്‍ട്ട് എഫ്എസ്1 സ്മാര്‍ട്ട് വാച്ച് ;1695 രൂപയെന്ന അവതരണദിന വിലയുമായി പുറത്തിറക്കി

google news
eye

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് ആന്‍റ് അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് ഫ്ളിപ്കാര്‍ട്ടുമായി സഹകരിച്ചു കൊണ്ട് റിവോള്‍ട്ട് സീരീസ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് ആധുനീക ബിടി കോളിങ് സൗകര്യവുമായി ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 അവതരിപ്പിക്കുന്നത്. ബ്രാന്‍ഡിന്‍റെ ഏറ്റവും വലിയതു കൂടിയായ 1.83 ഇഞ്ച് അള്‍ട്രാവിയു ഡിസ്പ്ലെ നല്‍കുന്ന ഇതില്‍ ഏറ്റവും വേഗതയേറിയ 2.5 എക്സ് നൈട്രോഫാസ്റ്റ് ചാര്‍ജിങും ലഭ്യമാക്കിയിട്ടുണ്ട്. ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 മാര്‍ച്ച് 22-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 1695 രൂപ എന്ന പ്രത്യേക അവതരണദിന വിലയിലാണു ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാക്കുന്നത്. 

തടസങ്ങളില്ലാത്ത കണക്ടിവിറ്റിയും ലൈറ്റിനിങ് പ്രകടനവും ഉറപ്പാക്കുന്ന ആധുനീക ചിപ്സെറ്റുമായാണ് ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 എത്തുന്നത്. വാച്ചിന്‍റെ ഫെയ്സ് മാറ്റാനുള്ള ഇരുന്നൂറില്‍ പരം ഓപ്ഷനുകളുണ്ട്. 110-ല്‍ ഏറെ സ്പോര്‍ട്ട് മോഡുകളും ലഭ്യമാണ്. സ്ട്രെസ് മോണിറ്ററിംഗ്, ഓട്ടോ സ്ലീപ് ട്രാക്കിംഗ്, മുഴുവന്‍ സമയ ഹൃദയമിടിപ്പു നിരീക്ഷണം തുടങ്ങിയ ആധുനീക ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ട്.  സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകള്‍, നിര്‍മിത ബുദ്ധി അധിഷ്ഠിത വോയ്സ് അസിസ്റ്റന്‍റ് തുടങ്ങിയവയെല്ലാമുള്ള ഈ വാച്ച് കറുപ്പ്, നീല, പച്ച, ടീല്‍ എന്നീ നാലു നിറങ്ങളിലാണു ലഭ്യമാകുന്നത്.

പുതിയ റിവോള്‍ട്ട് പരമ്പരയിലെ ആദ്യത്തേതായ റിവോള്‍ട്ട് എഫ്എസ്1 അവതരിപ്പിക്കുന്നതിലൂടെ ഈ വര്‍ഷത്തേക്കായുള്ള പുതുമകള്‍ നിരന്നു തുടങ്ങിയെന്നും ഫാഷനും സാങ്കേതികവിദ്യയും പ്രാധാന്യത്തോടെ കാണുന്ന ഇന്നത്തെ യുവതയ്ക്കു പ്രിയപ്പെട്ട രീതിയില്‍ തങ്ങളുടെ ഉല്‍പന്ന നിര വികസിപ്പിക്കുമെന്നും ടൈറ്റന്‍ കമ്പനിയുടെ സ്മാര്‍ട്ട് വെയറബിള്‍സ് സിഒഒ രവി കുപ്പുരാജ് പറഞ്ഞു. ഗുണമേന്‍മയിലുള്ള പ്രതിബദ്ധത തങ്ങളുടെ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിലെ പ്രധാന ഘടകമാണ്. ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് അവതരിപ്പിക്കുന്നതിന് ഇ-കോമേഴ്സ് രംഗത്തെ വമ്പന്‍മാരായ ഫ്ളിപ്കാര്‍ട്ടുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് ആവേശമുണ്ട്. അവരുമായുള്ള തങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തത്തിന്‍റെ സാക്ഷ്യപത്രം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags